Connect with us

Hi, what are you looking for?

CHUTTUVATTOM

നാട്ടുകാർക്ക് വേണ്ടി അധികാരികൾ ഒറ്റക്കെട്ടായി; കോട്ടപ്പാറ വനാതിർത്തിയോട് ചേർന്നുള്ള റോഡ് നവീകരണം ആരംഭിച്ചു

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിന്റെ ഭൂവിസ്‌തൃതിയുടെ പതിനാല് ശതമാനം കോട്ടപ്പാറ വനമേഖലയാണ്. വന അതിർത്തിയോട് ചേർന്ന് താമസിക്കുന്നവരുടെ യാത്രാക്ലേശത്തിന് പരിഹാരമായാണ് ഏഴ് കിലോമീറ്ററോളും ദൂരം വരുന്ന വാവേലി-കണ്ണക്കട വഴി നവീകണം നടക്കുന്നത്. ആദ്യഘട്ടമായി വാവേലി-കൂവക്കണ്ടം റോഡ് നവീകരണ പ്രവർത്തികളുടെ നിർമ്മാണോൽഘാടനം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് മിനി ഗോപി നിർവ്വഹിച്ചു. വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻ, വനം വകുപ്പ് ജീവനക്കാർ തുടങ്ങിയവർ സന്നിഹിതനായിരുന്നു.

നിരന്തരമായി മനുഷ്യ വന്യജീവി സംഘർഷം നടക്കുന്ന വനാതിർത്തി മേഖലയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് വലിയൊരു ആശ്വാസമാകുകയാണ് റോഡ് നവീകരണം. ദുർഘട പാതയിലൂടെയുള്ള നാട്ടുകാരുടെ യാത്രാക്ലേശം ശ്രദ്ധയിൽപ്പെട്ട കോടനാട് റേഞ്ച് ഓഫീസർ ജിയോ ബേസിൽ പോൾ മുൻകൈയെടുക്കുകയും , കോതമംഗലം എംഎൽഎ ആന്റണി ജോൺ, കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് അധികാരികൾ എന്നിവരുടെ പരിശ്രമത്തിനൊടുവിലാണ് റോഡ് നവീകരണം ആരംഭിച്ചിരിക്കുന്നത്.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...