കോതമംഗലം : കോട്ടപ്പടി പഞ്ചായത്ത് 13ആം വാർഡ് കല്ലുമലയിൽ താമസിക്കുന്ന കൊറ്റമ്പള്ളി ഉണ്ണിയുടെ ആകസ്മിക മരണത്തിൽ അനുശോചനം അറിയിക്കുവാനും നിർധന കുടുംബങ്ങൾക്ക് ടിവി നൽകുന്നതിനു വേണ്ടിയാണ് ഡീൻ കുര്യാക്കോസ് MP വീട്ടിലെത്തിയത്. കോൺഗ്രസിന്റെ സജീവ പ്രവർത്തകനും തൊഴിലാളിയും ആയിരുന്ന ശ്രീ ഉണ്ണിയുടെ മരണം മൂലം അനാഥമായ ഭാര്യയും മക്കളും എംപിയുടെ മുന്നിൽ അപേക്ഷയായി ഞങ്ങൾക്ക് ഒരു വീട് നൽകണമെന്ന് ആവശ്യപ്പെടുകയും അത് പരിഗണിക്കാമെന്ന് MP മറുപടിയും നൽകി.
വീട് പണിയുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോയപ്പോൾ സ്വന്തമായി പേരിൽ സ്ഥലം ഇല്ലെന്നും ഉണ്ണിയുടെ അച്ഛൻ അപ്പുപ്പൻമാരുടെ പേരിലാണ് സ്ഥലം എന്ന് ബോധ്യപ്പെടുകയും അതിനാൽ വീട് പണിയുന്നതിന് കാലതാമസം വരുകയും, അതു രാഷ്ട്രീയമായ മുതലെടുപ്പ് നടത്തി സിപിഎം ഏരിയ കമ്മിറ്റി അംഗം പ്രാദേശിക ചാനലിലൂടെ എംപിക്കെതിരെ ആരോപണങ്ങളുന്നയിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമം നടത്തുകയും, എന്നാൽ എംപി മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം കെ വേണുവിനെയും മണ്ഡലം പ്രസിഡണ്ട് കെ കെ സുരേഷിനെയും ബന്ധപ്പെട്ട് സ്ഥലം അധാരം ചെയ്യുന്നതിനും ബാക്കി നഷ്ടപ്പെട്ടു പോയ രേഖകൾ ഉണ്ടാക്കി എടുക്കാനുള്ള നിർദ്ദേശം നൽകി.
ഉണ്ണിയുടെ ഇളയ സഹോദരിയുടെ സ്ഥലം ഡീൻ കുര്യാക്കോസ് എംപി 1,30,000 രൂപ കൊടുത്ത് സ്ഥലം മേടിക്കുകയും, ഉണ്ണിയുടെ ഭാര്യയുടെയും മക്കളുടെയും പേരിൽ ആധാരം ചെയ്തു നൽകുകയും, MP യുടെ വലിയ മനസ്സിൻറെ ഭാഗമായി ഇടുക്കി കെയർ ഫൗണ്ടേഷനിൽപ്പെടുത്തി സ്നേഹവീട് എന്ന പദ്ധതിക്ക് ഇന്ന് തറക്കല്ലിട്ടത്.ഈ സ്നേഹ വീട് പദ്ധതിയുടെ ചെയർമാൻ എം കെ വേണുവിന്റെ അധ്യക്ഷതയിൽ കൺവീനർ കെ കെ സുരേഷിന്റെ നേതൃത്വത്തിൽ ഇടുക്കി MP ഡീൻ കുര്യാക്കോസ് തറക്കല്ലിടൽ ചടങ്ങ് നടത്തി. തദവസരത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി എം ബഷീർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിമാരായ അനൂപ് കാസിം, എ കെ സജീവൻ, PP മത്തായി, ഷൈമോൾ ബേബി, ബോബി തറയിൽ, ലിജോ ജോണി, ജെറിൻ ബേബി, Ak മത്തായി, സാജൂ ചുണ്ടാട്ട്, ബിജൂ തെക്കേടത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു.