കോതമംഗലം: കോവിഡ് എന്ന മഹാമാരിയെ തുരത്തുന്നതിനായി കോട്ടപ്പടി പഞ്ചായത്തിലെ സി ഡി എസിന്റെ നേതൃത്വത്തിൽ ഒരുമയ്ക്ക് ഒരു കുട അകലം ക്യാമ്പയിന് ആന്റണി ജോൺ എംഎൽഎ തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണു,സി ഡി എസ് ചെയർ പേഴ്സൺ ഓമന രമേശൻ,സി ഡി എസ് മെമ്പർ മിനി ഗോപി എന്നിവർ പങ്കെടുത്തു.
