കോതമംഗലം : അപകടത്തിൽപ്പെട്ടവരെ സഹായിച്ചും, നഷ്ടപ്പെട്ട പണം കണ്ടെത്തി നെൽകിയും മാതൃകയായിരിക്കുകയാണ് കോട്ടപ്പടി പഞ്ചായത്തിലെ ഡ്രൈവർ തസ്‌തികയിൽ ജോലി ചെയ്യുന്ന കോട്ടപ്പടി കൊള്ളിപ്പറമ്പ് സ്വദേശിയായ മാങ്കുഴ സേവ്യേറിന്റെ മകൻ ഫിന്റോ സേവിയർ. ഇന്നലെ വൈകിട്ട് ഭാര്യയെ കോതമംഗലത്തു നിന്നും വീട്ടിലേക്ക് കൂട്ടികൊണ്ടുവരുന്ന വഴി തങ്കളം ആലുമാവിൻ ചോട്ടിൽ വച്ച് ഓട്ടോ റിക്ഷയും ബൈക്കുമായി കൂട്ടിയിടിച്ച അപകടം കാണുകയും, വണ്ടി നിർത്തി ഇറങ്ങിച്ചെന്ന് അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ സഹായിക്കുകയും ചെയ്‌തു. ആശുപത്രിയിലേക്ക് കയറ്റി വിടുന്ന സമയത്ത് അപകടത്തിൽ ഉൾപ്പെട്ട ചേട്ടന്റെ ഭാര്യ ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന പൈസ നഷ്ട്ടപ്പെട്ട വിവരം പറയുകയും ചെയ്‌തു. തുടർന്ന് അപകട സ്ഥലത്തുനിന്നും പണം കണ്ടെത്തി കോതമംഗലം പോലീസ് സ്റ്റേഷനിൽ 31730 രൂപ ഏൽപ്പിക്കുകയും ചെയ്തു. മാതൃകാപരമായ പ്രവർത്തനം ചെയ്‌ത ഫിന്റോയെ കോതമംഗലം സ്റ്റേഷനിലെ പോലീസുകാരും അഭിനന്ദിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ ഡ്രൈവറായി ജോലി ചെയ്യുന്ന ഫിന്റേ സേവ്യർ നമ്മുടെ നാടിന് തന്നെ മാതൃകയാണെന്ന് കോട്ടപ്പടി പഞ്ചായത്ത് പ്രിസിഡന്റ് എം.കെ വേണു അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login