കോതമംഗലം : കോട്ടപ്പടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയ ഫണ്ട് തട്ടിപ്പിന് എതിരേയും, വൈദ്യുതി ചാർജ്ജ് വർദ്ധനവിന് എതിരേയും കോട്ടപ്പടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേറങ്ങനാൽ കവലയിൽ ധർണ്ണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് MK എൽദോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ DCC ജനറൽ സെക്രട്ടറി അബു മൊയ്തീൻ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് MK വേണു, അനൂപ് കാസിം, Ak സജീവൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രിസിഡന്റ് ലിജോ ജോണി, PV മൈതീൻ, ജോസ് കൈതമന, പഞ്ചായത്ത് മെമ്പർമാരായ ഷാന്റി എൽദോസ്, ഷൈമോൾ ബേബി തുടങ്ങിയവർ പങ്കെടുത്തു.
