Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടിയിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരണപ്പെട്ടു.

കോട്ടപ്പടി : കുടുബ പ്രശ്‍നങ്ങളെ തുടർന്നുണ്ടായ അടിപിടിയിൽ ഗൃഹനാഥന് ദാരുണ അന്ത്യം. കോട്ടപ്പടി മനേക്കുടി സാജു 60) വാണ് ഭാര്യ ഏലിയാമ്മയുടെ അടിയേറ്റ് മരണപ്പെട്ടത്. ഇന്ന് രാത്രി ഒൻപത് മണിയോടുകൂടിയാണ് സംഭവം നടന്നത്. കത്തിപോലെയുള്ള കമ്പികൊണ്ട് തലക്കും കണ്ണിനും ഏറ്റ ആഴത്തിലുള്ള ഗുരുതര മുറിവുകൾ ആണ് മരണത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന സാജുവിനെയാണ് കണ്ടത്.

നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കോട്ടപ്പടി പോലീസ് സ്ഥലത്ത് എത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുംചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വർക്കപ്പണിക്കാരനായ സാജു മദ്യപിച്ച് നിരന്തരം ഏല്യാമയെ ഉപദ്രവിക്കുമായിരുന്നു എന്നാണ് പ്രദേവാസികൾ പറയുന്നത്. ഏല്യാമ്മയെ ഇതിന് മുൻപ് സാജു മർദ്ദിച്ചതിനെ തുടർന്ന് ഇയാൾക്ക് എതിരെ കോട്ടപ്പടി സ്റ്റേഷനിൽ കേസ് ഉണ്ട്. എല്യമയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

You May Also Like

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...