കോട്ടപ്പടി : പ്രായപൂർത്തിയാകാത്ത പെൺകുട്ടി 7 വർഷം മുൻപു പെരുമ്പാവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച സംഭവത്തിൽ കോതമംഗലത്തെ പ്രമുഖ അഭിഭാഷകർ അടക്കം 7 പേർക്കെതിരെ കോടതി നിർദേശപ്രകാരം പെരുമ്പാവൂർ പൊലീസ് കേസെടുത്തു. കുട്ടിയുടെ അച്ഛൻ, അച്ഛനൊപ്പം താമസിച്ചിരുന്ന സ്ത്രീ, ഇവർക്ക് സഹായം നൽകിയതായി പറയുന്ന 5 അഭിഭാഷകർ എന്നിവർക്കെതിരെയാണ് അന്വേഷണമെന്ന് പെരുമ്പാവൂർ ഇൻസ്പെക്ടർ സി. ജയകുമാർ വെളിപ്പെടുത്തുന്നു.
പീഡനം ഒതുക്കിത്തീർക്കാനെന്ന പേരിൽ പലരിൽ നിന്നും ഒരു കോടിയിലധികം രൂപ ഒന്നും രണ്ടും പ്രതികൾ തട്ടിയെടുത്തെന്നും ഇതിനു സഹായം നൽകിയത് കോതമംഗലത്തെ ഉൾപ്പെടെയുള്ള അഭിഭാഷകരാണെന്നുമാണു പരാതിയിൽ പറയുന്നു. ഒന്നാം പ്രതിയുടെ മകൾ 2013 ൽ കോട്ടപ്പടിയിലുള്ള വാടക വീട്ടിൽ അച്ഛനും രണ്ടാനമ്മക്കും ഒപ്പം വാടകയ്ക്ക് താമസിച്ചു വരവെ 17-ാം വയസ്സിൽ ഗർഭിണിയായി 05.02.2014 തീയ്യതി പെരുമ്പാവൂർ ഗവമെന്റ് ആശുപത്രിയിൽ പ്രസവിക്കാൻഇടയായ കാര്യത്തിന് പ്രതികൾ ഗൂഡാലോചന നടത്തി, ഇക്കാര്യത്തിന് ആവലാതിക്കാരനെതിരെ പീഡന കേസ്സ് എടുക്കുമെന്ന് പറഞ്ഞ് ആവലാതിക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കാര്യത്തിന് പ്രതികൾ പരസ്പരം ഉത്സാഹികളും സഹായികളും ആയി വർത്തിച്ച കാര്യത്തിന്മേൽ ആണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.