Connect with us

Hi, what are you looking for?

AGRICULTURE

കോട്ടപ്പടിയിൽ കൊടുങ്കാറ്റ്; വ്യാപക കൃഷി നാശത്തിനൊപ്പം വീടുകൾക്കും കേടുപാടുകൾ.

കോതമംഗലം : ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കോട്ടപ്പടി പഞ്ചാത്തിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ഒട്ടേറെ കൃഷിയിടങ്ങൾ കനത്ത കൊടുങ്കാറ്റ് തകർത്തെറിഞ്ഞു. നെല്ലാട് തമ്പാന്റെ വീടും വീടിനോടു ചേർന്നുള്ള തൊഴുത്തും മരം വീണ് പൂർണമായും തകർന്നു.

കോട്ടപ്പടി പഞ്ചായത്തിലെ 7,10,11 വാർഡുകളിൽ വ്യാപകമായ കൃഷിനാശമാണ് ഉണ്ടായത്. പുതുക്കുന്നത്ത് പൗലോസിന്റെ കുലച്ച 450വാഴകൾ ഉൾപ്പെടെ 2000 വാഴകൾക്ക് നിലവിൽ നാശം സംഭവിച്ചിട്ടുണ്ട്. കൂടാതെ റബർ, ജാതി, എന്നിവയും വ്യപകമായി ഒടിഞ്ഞു പോയിട്ടുണ്ട്. കർഷകർക്ക് ഉചിതമായ നഷ്ട്ടപരിഹാരം ലഭിക്കാൻ നടപടികൾ വേഗത്തിൽ ആക്കുമെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ഗോപി പറഞ്ഞു .

കഴിഞ്ഞ ദിവസത്തെ പേമാരിയിൽ ഏകദേശം 10 ലക്ഷം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നു എന്ന് കൃഷി ഓഫീസർ ബെൻസി കെ ബാബു പറഞ്ഞു. കൃഷി അസിസ്റ്റന്റ് മുഹമ്മദ്‌ അജാസ്, വാർഡ് മെമ്പർ അമൽ വിശ്വം, ജിജി സജീവ് എന്നിവർ സ്ഥലം സന്ദരിച്ചു.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...