Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടിയിൽ കാട്ടാനയെ കയറ്റിവിട്ട സംഭവം ഉദ്യോഗസ്ഥ – രാഷ്ട്രീയ ഒത്തുകളി : കിഫ

കോട്ടപ്പടി: കോട്ടപ്പടിയിൽ ജനവാസ മേഖലയിലെ കിണറ്റിൽ വീണ ആനയെ കയറ്റിവിട്ടതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും, ആർ ഡി ഒ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥന്മാരും കാണിച്ച കൊടിയ വഞ്ചനക്കെതിരെ കിഫ എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ആന കിണറ്റിൽ വീണ പാതിരാത്രിമുതൽ ആനക്കും ജനങ്ങൾക്കും ദോഷമില്ലാതെ അതിനെ അവിടെ നിന്ന് മാറ്റുന്ന കാര്യത്തിൽ നാട്ടുകാർ കാണിച്ച സഹകരണത്തിനും, അവരുടെ ആത്മാർത്ഥതക്കും പുല്ലു കൽപ്പിച്ചുകൊണ്ട് വൈകീട്ട് മഴയുടെ മറവിൽ കോതമംഗലം എം എൽ എ ശ്രീ. ആന്റണി ജോണും, പെരുമ്പാവൂർ എം എൽ എ ശ്രീ. എൽദോസ് കുന്നപ്പള്ളിയും അടങ്ങുന്ന ജനപ്രതിനിധികൾ കാണിച്ച വഞ്ചനക്ക് മാപ്പുപറയണമെന്നാണ് പൊതുവായ വികാരം. പറമ്പുടമയെ പോലും കക്ഷിയാക്കാതെ വെച്ച എഗ്രിമെന്റ്റെ തന്നെ ചതിയായിരുന്നു എന്നും, ആന്റണി ജോണിനും, എൽദോസ് കുന്നപ്പള്ളിക്കും കൃത്യമായി അറിയാമായിരുന്നു ആന കിടക്കുന്നത് മലയാറ്റൂർ ഡി എഫ് ഒ യുടെ അധികാരപരിധിയിലാണെന്നും, ചർച്ചയിൽ പങ്കെടുത്തത് മലയാറ്റൂർ ഡി എഫ് ഒ ആണന്നും. എന്നിട്ടും അവരോടൊപ്പം എഗ്രിമെൻറ്റിൽ ഒപ്പിട്ടിരിക്കുന്നത് കോതമംഗലം ഡി എഫ് ഒ എന്ന് തെറ്റായ വിവരം കൊടുത്ത് ഒപ്പിട്ടതും ഇവർ അറിഞ്ഞുകൊണ്ടല്ല എന്ന് വിശ്വസിക്കാനാവില്ല. ഈ വഞ്ചനക്കൊക്കെ കൂട്ടുനിന്നവർ കിണറിന്റെ ഉടമസ്ഥനും, ആന പോയവഴിയിൽ ഉണ്ടായ നഷ്ടങ്ങൾക്കും സമയബണ്ഡിതമായി പരിഹാരം കാണണമെന്നും,
ഇനി മുതൽ വനം വകുപ്പിനെയും, ജനപ്രതിനികളെയും, വിശ്വാസത്തിലെടുക്കാതെ, മേലിൽ ഉണ്ടാകുന്ന ഇത്തരം പ്രതിസന്ധികളിൽ കർഷക പക്ഷത്തുനിന്ന് ശക്തമായ പ്രതിരോധം തീർക്കുമെന്നും കിഫ എറണാകുളം ജില്ലാ പ്രസിഡന്റ്റ് സിജുമോൻ ഫ്രാൻസിസ് പത്രകുറിപ്പിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...