Connect with us

Hi, what are you looking for?

NEWS

കാട്ടാനയെ കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ, കാട്ടാന മൂരിയെ കുത്തി കൊന്നു; വനം വകുപ്പിനെതിരെ പ്രതിഷേധം.

കോതമംഗലം : കാട്ടാനയെ കൊണ്ട് പൊറുതി മുട്ടി ജീവിതം മുന്നോട്ടുകൊണ്ടുപോകുവാൻ പെടാപാട് പെടുകയാണ്‌ കോട്ടപ്പടി നിവാസികൾ. കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാർഡയാ വടക്കുംഭാഗം മേഖലയിൽ കാട്ടാന ശല്യം അതി രൂക്ഷമാണ്. പുന്നയ്ക്കാപ്പിള്ളി മത്തായിയുടെ ഭാര്യ ചിന്നമ്മയുടെ വീടിനോടു ചേർന്നുള്ള റബ്ബർ തോട്ടത്തിൽ കെട്ടിയിരിക്കുകയായിരുന്ന 4 വയസ്സ് പ്രായമുള്ള മൂരിയെയാണ് ഇന്ന് (തിങ്കളാഴ്ച ) പുലർച്ചെ ഏകദേശം രണ്ടരയോടുകൂടി കാട്ടാന കുത്തി കൊലപ്പെടുത്തിയത്. നാട്ടുകാർ വനം വകുപ്പ് അധികൃതരോട് പരാതി പറഞ്ഞു മടുത്തതല്ലാതെ, കാട്ടാന ശല്യത്തിന് പരിഹാരമായിട്ടില്ല.കോട്ടപ്പടി പഞ്ചായത്തിൽ കാട്ടാന ശല്ല്യം രൂക്ഷമായ പ്രദേശങ്ങളാണ് കണ്ണക്കട, വടക്കുംഭാഗം, വാവേലി എന്നീ മേഖലകൾ. വനത്തോട് ചേർന്നു കിടക്കുന്ന പ്രകൃതി രമണീയമായ പ്രദേശമാനിവിടം. എന്നാൽ കാഴ്ചയിലെ മനോഹാരിത ഇവിടുത്തെ ജീവിതങ്ങൾക്കില്ല എന്നതാണ് സത്യം. അതിന് കാരണം വന്യ മൃഗങ്ങളുടെ ഭീഷണി തന്നെ. തങ്ങൾ നട്ടു വളർത്തിയ കാർഷിക വിളകളും, വളർത്തു മൃഗങ്ങളും ഒരു രാത്രിയിൽ ഇല്ലാതാകുന്നതിന്റെ വേദനയിൽ കഴിക്കുകയാണ് ഇവിടുത്തെ പ്രദേശ വാസികൾ.

ലോക്ക് ഡൌണും, വില തകർച്ചയും എല്ലാം മൂലം നട്ടം തിരിഞ്ഞിരിക്കുമ്പോൾ ഇടിത്തീ പോലെ കാട്ടാന ഭീഷണിയും. കാട്ടാന കാരണം ഞങ്ങൾ എന്ത് കാട്ടാന എന്നാണ് ഇവർ പറയുന്നത്. നിരന്തരമുള്ള ആന ശല്യം മൂലം ഇവരുടെ ഏക വരുമാനമാർഗമായ കൃഷി വിളകൾ നശിച്ചു. കൃഷിയെയും, മൃഗ പരിപാലനത്തെയും ആശ്രയിച്ചാണ് ഇവരുടെ ജീവിതം തന്നെ. പൈനാപ്പിൾ, വാഴ, റബ്ബർ, കപ്പ, തെങ്ങ് എന്നിവയാണ് പ്രധാന കൃഷികൾ. കഴിഞ്ഞ മാസം രാത്രി കാട്ടാനക്കൂട്ടം വടക്കും ഭാഗം കോമയിൽ പോളിന്റെ വാഴയും, കപ്പയും 3 വർഷം പ്രായമായ മഹാഗണി തൈ യും ചവിട്ടി മെതിച്ചു നശിപ്പിച്ചിരുന്നു . പോളിന്റെ അയൽവാസി ആയ പുളിക്കക്കുന്നേൽ പീയൂസിന്റെ ജാതി, തെങ്ങ്, വാഴ, കപ്പ എന്നിവയും കാട്ടാന നശിപ്പിച്ചിട്ടാണ് പോയത്. അതുപോലെ വാവേലിയിൽ ബെന്നി ആലുമൂട്ടിൽന്റെ കൃഷിയിടവും കഴിഞ്ഞ മാസം കാട്ടാന കൂട്ടം നശിപ്പിച്ചിരുന്നു.

റബ്ബർ കർഷകനായ ബെന്നിയുടെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം റബ്ബർ തൈയ്കൾ പിഴുതെടുത്ത് ഭക്ഷിക്കുകയും ഇടവിളയായ് നട്ടിരുന്ന ഇഞ്ചി കൃഷിയും മഞ്ഞൾ കൃഷിയും ചവിട്ടി മെതിച്ചു നശിപ്പിക്കുകയും ആയിരുന്നു .ഒരു വർഷത്തിനിടയിൽ വടക്കുംഭാഗം, വാവേലി, വെറ്റിലപ്പാറ എന്നീ പ്രദേശങ്ങളിൽ സമാന രീതിയിലുള്ള കാട്ടാനാക്രമണങ്ങൾ നിരവധിയാണ് നടന്നിരിരിക്കുന്നത്. കൃഷി നാശം സംഭവിച്ചവർക്ക് നഷ്ട്ട പരിഹാരം യഥാസമയം ലഭിക്കാത്തതിനാൽ ഇവരുടെ ജീവിതം കണ്ണീരിലാണ്. രണ്ടു മാസങ്ങൾക്ക് മുൻപ് വടക്കുംഭാഗം മുട്ടത്തു പാറയിൽ ഗർഭിണിയായ പശുവിനെയും കാട്ടാനകൾ കൊലപ്പെടുത്തി. വെളുപ്പിന് കോട്ടപ്പാറ വന മേഖലയിൽ നിന്ന് എത്തിയ ആനകൾ ആണ് അന്ന് പശുവിനെ ആക്രമിച്ചത്. വനം വകുപ്പ് അധികൃതരുടെ അടുത്ത് പരാതി പറഞ്ഞു മടുത്തു എന്നാണ് കർഷകർ പറയുന്നത്.

ജനവാസ മേഖലയിൽ നിരന്തരമായി കാട്ടാന ശല്യം ഉണ്ടാകുന്നതിനാൽ വനംവകുപ്പുമായി ചേർന്ന് പരിഹാര നടപടികൾ സ്വികരിക്കുന്നതിന്റെ ഭാഗമായി നാളെ വടക്കും ഭാഗത്തു സ്ഥിതി ചെയ്യുന്ന വനം വകുപ്പ് ഓഫീസിൽ ജന പ്രതിനിധികളുടെയും, നാട്ടുകാരുടെയും, വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഒരു യോഗം വിളിച്ചിട്ടുണ്ടെന്ന് വാർഡ് മെമ്പർ സന്തോഷ്‌ അയ്യപ്പൻ പറഞ്ഞു .വന മേഖലയിലൂടെ കടന്ന് പോകുന്ന പാതയിൽ വഴി വിളക്കുകൾ പ്രകാശിക്കാത്തതും ജനങ്ങൾക്ക് ദുരിതം സമ്മാനിക്കുന്നതായി മെമ്പർ കൂട്ടിച്ചേർത്തു.

You May Also Like

CHUTTUVATTOM

കോട്ടപ്പടി:  ഉപ്പുകണ്ടം ആയക്കാടൻ എ കെ വർഗീസ് (72)അന്തരിച്ചു. ഇന്ന് വൈകിട്ട് നാലര മണിയോടെ വീടിന് തൊട്ടടുത്തുള്ള ഉപ്പുകണ്ടം ചിറയിൽ കുളിക്കാൻ പോയതായി പറയുന്നു. വളരെ വൈകിയിട്ടും ആളെ കാണാതെ വന്നപ്പോൾ അന്വേഷിച്ചിറങ്ങിയപ്പോൾ...

NEWS

കോതമംഗലം:  – കോട്ടപ്പടി വടക്കുംഭാഗം വാവേലി മടത്തുംപാറയിൽ വർക്കി വർക്കിയെ (70) പുരയിടത്തിൽ വച്ച് ആന ആക്രമിച്ചു. പരിക്കേറ്റയാളെ കോതമംഗലം MBMM ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

NEWS

കോതമംഗലം :- കോട്ടപ്പടിയിൽ ടാപ്പിംഗ് തൊഴിലാളിക്കുനേരെ കാട്ടാനയാക്രമണം.കോ ട്ടപ്പടി സ്വദേശി പത്തനാപുത്തൻപുര അവറാച്ചൻ (70) എന്നയാൾക്കാണ് രാവിലെ വടക്കുംഭാഗത്ത് വച്ച് റബർ വെട്ടിക്കൊണ്ടിരിക്കുമ്പോൾ ആനയാക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റയാളെ കോതമംഗലം താലൂക്ക് ആശുപത്രിയിലും തുടർന്ന്...

CHUTTUVATTOM

കോട്ടപ്പടി : വടക്കുംഭാഗം ആലക്കരയിൽ എൽദോ എ സി ( റിട്ട: അധ്യാപകൻ തോമസ് ഹയർ സ്കൂൾ കേളകം , കണ്ണൂർ ) 58 വയസ്സ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (01...

error: Content is protected !!