കോട്ടപ്പടി : കോട്ടപ്പടി ജില്ലാ സഹകരണ ബാങ്കിന് മുൻപിൽ നിന്നും ലഭിച്ച അഞ്ച് ലക്ഷം രൂപ ബാങ്കിൽ തന്നെ തിരിച്ചു ഏൽപ്പിച്ചു മാതൃകയായിരിക്കുകയാണ് കോട്ടപ്പടി സ്വദേശിയ എൽദോ എൻ വര്ഗീസ്. ഇന്നലെ ബാങ്ക് ഇരിക്കുന്ന സ്ഥലത്തു മറ്റൊരു ആവശ്യവുമായി വരുകയും, തുടർന്ന് തിരിച്ചു കാറിൽ കയറുവാൻ തുടങ്ങുമ്പോളാണ് നിലത്തു അഞ്ഞൂറിന്റെ അഞ്ചു കെട്ടുകളുള്ള ഒരു ബണ്ടിൽ കിടക്കുന്നത് കാണുന്നത്. ബാങ്കിൽ പണമെടുക്കുവാൻ വന്ന ആരുടെയോ നഷ്ടപ്പെട്ടതാകാം എന്ന ബോധ്യത്തിൽ എൽദോ ബാങ്കിൽ ചെന്ന് കാര്യം പറഞ്ഞു പണം ഏൽപ്പിക്കുകയായിരുന്നു. ബാങ്കുകാർ നടത്തിയ അന്വേഷണത്തിൽ പണം നഷ്ടപ്പെട്ടവരെ കണ്ടെത്തുകയും തുടർന്ന് തുക കൈമാറുകയുമായിരുന്നു. ബാങ്കിൽ നിന്ന് ഏറ്റവും കൂടുതൽ തുക ക്യാഷായി പിൻവലിച്ചവരെ വിശദമായി പരിശോധിച്ചതിനെത്തുടർന്നാണ് പണം നഷ്ടപ്പെട്ടവരെ കണ്ടത്തിയത്. മാതൃകാപരമായ പ്രവർത്തനം ചെയ്‌ത അക്കൗണ്ട് കൺസൾറ്റൻറ് ആയി ജോലിചെയ്യുന്ന എൽദോ എന്ന ചാണ്ടി കുഞ്ഞിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് നാട്ടുകാർ.
