കോതമംഗലം: പതിനഞ്ച് കാരിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയ ഇരുപത്തിയൊന്നുകാരൻ അറസ്റ്റിൽ. കോട്ടപ്പടി ഇടാട്ടുകുടി സ്വദേശി ശരത് (21) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിച്ച് കോട്ടപ്പടിയിലുള്ള തൻ്റെ വീട്ടിൽ വച്ച് പല തവണ പീഢനത്തിന് വിധേയയാക്കിയ കേസിലാണ് യുവാവിനെ കോതമംഗലം പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ പ്രതിയെ റിമാൻ്റ് ചെയ്തു.

You must be logged in to post a comment Login