കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം പി മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി സ്വാഗതം ആശംസിച്ചു .കേരള വാട്ടർ അതോറിറ്റി ടെക്നിക്കൽ മെമ്പർ എസ് സേതു കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
കേരള വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ ഉഷാലയം ശിവരാജൻ, ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അനുവിജയനാഥ്, ആഷ ജെയിംസ്, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി സജീവ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ ജോൺ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സണ്ണി വർഗീസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ എ ജോയി, റ്റി എം വർഗീസ്, സജീവ് കെ എൻ, ജോർജ് എം, ബഷീർ, ആന്റണി പുല്ലൻ, തോമസ് ടി ജോസഫ്, സാജൻ അമ്പാട്ട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. മധ്യമേഖല ചീഫ് എഞ്ചിനീയർ പ്രദീപ് വി കെ നന്ദി രേഖപ്പെടുത്തി.
