Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടിയിൽ നിന്നും കോവിഡ് രോഗബാധ സംശയിക്കപ്പെടുന്നയാളെ ആരോഗ്യ വകുപ്പ് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കോട്ടപ്പടി: കോട്ടപ്പടിയിൽ നിന്നും കോവിഡ് രോഗബാധ സംശയിക്കപ്പെടുന്നയാളെ ആരോഗ്യ വകുപ്പ് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. തമിഴ്നാട് മേട്ടുപ്പാളയം  സ്വദേശിയായ ഇയാൾ കരിങ്കല്ല് പണിക്കായിട്ടാണ് കോട്ടപ്പടിയിൽ എത്തിയതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം കോവിഡ് പരിശോധനക്ക് വിധേയനായ ഇദ്ദേഹത്തോട്  ക്വാറന്റിനിൽ പോകുവാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഇന്ന് ആരോഗ്യ വകുപ്പ് ടവർ ലൊക്കേഷൻ നോക്കിയപ്പോൾ കോട്ടപ്പടിയിൽ ഉള്ളതായി മനസ്സിലാക്കുകയും, തുടർന്ന് ഇയാളെ ആരോഗ്യ വകുപ്പും പോലീസും ചേർന്ന് ചെറങ്ങനാൽ കവലയിൽ നിന്നും പിടികൂടി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. കോതമംഗലത്തു നിന്നും എത്തിയ ഫയർഫോഴ്സ് സംഘം ഇദ്ദേഹം സമ്പർക്കം പുലർത്തിയെന്ന് കരുതുന്ന കടയും, ചേറങ്ങനാൽ കവലയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും അണുവിമുക്തമാക്കുകയും ചെയ്‌തു. .

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...