- ജെറിൽ ജോസ് കോട്ടപ്പടി
കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിന്റെ ഹൃദയഭാഗമായ ചേറങ്ങാനാൽ കവലയിൽ സ്ഥിതി ചെയ്യുന്ന കംഫർട്ട് സ്റ്റേഷൻ പ്രവർത്തന രഹിതം ആയിട്ട് നാളുകളേറെയായി . സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഏറെ ബുദ്ധിമുട്ടിലാണ്. സമീപപ്രദേശത്ത് മറ്റൊരു കംഫർട്ട് സ്റ്റേഷൻ ഇല്ല ബാങ്കുകളും, പഞ്ചായത്ത് ഓഫീസും, വില്ലേജും മറ്റ് സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കോട്ടപ്പടി ചേറങ്ങനാൽ കവലയിൽ കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടിരിക്കുന്നത് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ്.
ഇലക്ഷൻ സമയത്ത് പ്രധാന ചർച്ചാവിഷയമായിരുന്നു കവലയിലെ ഈ കംഫർട്ട് സ്റ്റേഷൻ . എന്നാൽ ജയിച്ചു ഭരണത്തിൽ കയറി ആറുമാസം കഴിഞ്ഞിട്ടും, അറ്റകുറ്റ പണികൾ നടത്തിയിട്ടും ജനങ്ങൾക്ക് തുറന്നു കൊടുക്കാത്തത് ആണ് പ്രധാന കാരണം. നൂറുകണക്കിന് വ്യാപാരികളും ആയിരകണക്കിന് ആളുകളും എത്തുന്ന സ്ഥലത്തു കംഫർട്ട് സ്റ്റേഷൻ പഞ്ചായത്ത് അധികൃതർ എത്രയും പെട്ടന്ന് തുറന്ന് കൊടുക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.വാക്സിൻ എടുക്കാൻ മറ്റു ദൂരെ സ്ഥലങ്ങളിൽ നിന്നും എത്തുന്ന ആളുകൾ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ നെട്ടോട്ടം ഓടുന്ന കാഴ്ച കോട്ടപ്പടി ക്കാരുടെ നിത്യ കാഴ്ച്ചയാണ്.