കോട്ടപ്പടി : രണ്ടാം നരോന്ദ്രമോദി സർക്കാരിന്റെ ആദ്യ വർഷം പൂർത്തിയാകുമ്പോൾ കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങളെ സംബന്ധിച്ച് നടത്തുന്ന ഗൃഹ സമ്പർക്കത്തിന്റെ ഭാഗമായി കോതമംഗലം മണ്ഡലത്തിലെ കോട്ടപ്പടി പഞ്ചായത്തിൽ വാർഡ് തലങ്ങളിൽ ലഘുലേഖ വിതരണം നടത്തി. റെയിൽവേ റിട്ടയേർഡ് ഉദ്യോഗസ്ഥൻ ശ്രീ സുബ്രഹ്മണൻ മനക്കശേരിക്ക് ബിജെപി കോട്ടപ്പടി പഞ്ചായത്ത് പ്രസിഡൻറ് വി.ജി.അരവിന്ദാക്ഷൻ ലഘുലേഖ കൈമാറി വിതരണ ഉത്ഘാടനം നടത്തി. ബി ജെ പി മണ്ഡലം വൈസ് പ്രസിഡന്റ് അയിരൂർ ശശിന്ദ്രൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ഭൂതിഭൂഷൻ നായർ, കമ്മറ്റിയംഗം റ്റി.വി.ശിവൻ എന്നിവർ പങ്കെടുത്തു.
 
						
									

 


























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				