കോട്ടപ്പടി: കുറുപ്പുംപടി ഫൊറോനയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കോട്ടപ്പടി ബൈബിൾ കൺവെൻഷൻ ആരംഭിച്ചു. പ്രമുഖ വചന പ്രഘോഷകരായ ഫാ. മാത്യു തടത്തിൽ വിസി ഇന്നലെ കൺവെൻഷനിൽ വചന പ്രഘോഷണം നടത്തി. നാലര മുതൽ എട്ടര വരെയാണ് കൺവെൻഷൻ സമയം. വരും ദിവസങ്ങളിൽ ഫാ.സെബാസ്റ്റ്യൻ ബ്രിട്ടോ, ഫാ.ജോർജി പള്ളിക്കുന്നേൽ, ഫാ.ജേക്കബ് മഞ്ഞളി തുടങ്ങിയവർ ശുശ്രൂഷകൾ നയിക്കും. ഒൻപതാം തിയതിയോടുകൂടി കൺവെൻഷൻ സമാപിക്കും.
