×
Connect with us

CRIME

ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ കൊലപാതകം; പ്രതിക്കായി അന്വേക്ഷണം ഊര്‍ജ്ജിതമായി പോലീസ്.

Published

on

കോതമംഗലം : അയിരൂര്‍പാടത്തെ അറുപത്തിയാറുകാരിയായ ആമിനയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്ന തെളിവുകൾ പോസ്റ്റുമോര്‍ട്ടത്തില്‍ ലഭിച്ചെന്നു സൂചന. ബലപ്രയോഗത്തിലൂടെ വെള്ളത്തിൽ മുക്കിക്കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ
ഞായറാഴ്ച ഉച്ചയോടെ പശുവിന് കൊടുക്കാൻ പുല്ല് അരിയാൻ പോയ അയിരൂർപാടം
പാണ്ടാര്യപ്പിള്ളി പരേതനായ അബ്ദുൾഖാദറിന്റെ ഭാര്യ ആമിനയെ പാടത്തിനു
സമീപമുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിനു സമീപമുള്ള
പാടത്ത് പുല്ല് അരിയാന്‍ പോയ ആമിനയെ ഏറെ സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തോട്ടില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്.

ആമിനയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് കണ്ടതാണ്സംശയത്തിന് കാരണമായത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകത്തിന്റെ സൂചനകള്‍ ലഭിച്ചത്. വെള്ളത്തില്‍ മുങ്ങിയാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. മൃതദേഹം കിടന്നിരുന്ന തോട്ടില്‍ വളരെക്കുറച്ചുമാത്രം വെള്ളമുണ്ടായിരുന്നത് ആദ്യംതന്നെ സംശയത്തിനിടയാക്കിയിരുന്നു. അതേസമയം ശരീരത്തില്‍ ബാഹ്യമായ പരുക്കുകളില്ലായിരുന്നുവെന്നാണ് വിവരം. മൃതദേഹം കിടന്ന സ്ഥലത്തുനിന്ന് കുറച്ചുമാറി പുല്ലുകെട്ടും, അരിവാളും കിടപ്പുണ്ടായിരുന്നു. ഫോറൻസിക് വിദഗ്ദ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. റോണി എന്ന നായ മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് നിന്ന് മണം പിടിച്ച് ജനവാസ കേന്ദ്രത്തിന് സമീപംവരെ എത്തി. കോതമംഗലം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

CRIME

ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ

Published

on

കോതമംഗലം: ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ. ഓടക്കാലി പുതുപ്പേലിപ്പാടം അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 21 ന് രാത്രിയാണ് ഇയാൾ ഏഴാന്തറക്കാവിലെ ഭണ്ഡാരം കുത്തി തുറന്ന് പണം എടുത്തത് .അരവിന്ദ് നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. ഇൻസ്പെക്ടർ പി.ടി ബി ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്
കോടതിയിൽ ഹാജരാക്കി മൂവാറ്റുപുഴ സബ്ജയിലിൽ റിമാൻഡ് ചെയ്തു.

Continue Reading

CRIME

ലഹരി ഗുളികമോഷ്ണം: പ്രതികള്‍ പോലീസ് പിടിയില്‍

Published

on

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയിലെ വിമുക്തി ഡിഅഡിക്ഷന്‍ സെന്ററില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഒ.എസ്.ടി ഗുളികകള്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. തൃപ്പൂണിത്തുറ എരൂര്‍ ലേബര്‍ജംഗ്ഷന്‍ കീഴാനിത്തിട്ടയില്‍ നിഖില്‍ സോമന്‍ (26), തൃപ്പൂണിത്തുറ തെക്കുംഭാഗം പെരുമ്പിള്ളില്‍ സോണി സെബാസ്റ്റ്യന്‍(26) എന്നിവരെയാണ് മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ് മുഹമ്മദ് റിയാസിന്റെ നിര്‍ദേശാനുസരണം മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ പി.എം ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ലഹരിവിമുക്തി ചികിത്സക്കായി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയിരുന്ന ഗുളികകളാണ് പ്രതികള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചത്. ലഹരിവിമോചനകേന്ദ്രത്തിന്റെ പൂട്ട് തകര്‍ത്ത് അലമാര കുത്തിപൊളിച്ചാണ് പ്രതികള്‍ മോഷണം നടത്തിയത്. ഇരുവരും നേരത്തെ ഇവിടെ ചികിത്സയിലുണ്ടായിരുന്നു.വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പ്രതികള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു രാജ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പി സി ജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ എ അനസ്, ബിബില്‍ മോഹന്‍ എന്നിവരാണുണ്ടായിരുന്നു.

Continue Reading

CRIME

നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന: പുതുപ്പാടി സ്വദേശി എക്‌സൈസ് പിടിയില്‍

Published

on

കോതമംഗലം: നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന നടത്തിയ കുറ്റത്തിന് പുതുപ്പാടി സ്വദേശിയെ കോതമംഗലം എക്‌സൈസ് സംഘം പിടികൂടി. പുതുപ്പാടി ചിറപ്പടി കരയില്‍ ഇളം മനയില്‍ എല്‍ദോസ് അബ്രഹാമിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. തൊണ്ടിയായി 4.5 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു.ഇയാള്‍ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോതമംഗലം അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം കെ രജുവിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ എന്‍ ശ്രീകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനോദ് കെ കെ, നവാസ് സിഎം , ബിജു ഐസക്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അനുമോള്‍ ദിവാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

 

Continue Reading

Recent Updates

CRIME10 mins ago

ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ

കോതമംഗലം: ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ. ഓടക്കാലി പുതുപ്പേലിപ്പാടം അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 21 ന് രാത്രിയാണ് ഇയാൾ...

CRIME1 hour ago

ലഹരി ഗുളികമോഷ്ണം: പ്രതികള്‍ പോലീസ് പിടിയില്‍

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയിലെ വിമുക്തി ഡിഅഡിക്ഷന്‍ സെന്ററില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഒ.എസ്.ടി ഗുളികകള്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. തൃപ്പൂണിത്തുറ എരൂര്‍ ലേബര്‍ജംഗ്ഷന്‍ കീഴാനിത്തിട്ടയില്‍...

NEWS1 hour ago

തുടർച്ചയായി മോഷണം നടന്ന കോട്ടപ്പടി പാനിപ്രക്കാവ് ഭഗവതി ക്ഷേത്രം ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു

കോതമംഗലം : തുടർച്ചയായി മോഷണം നടന്ന കോട്ടപ്പടി പാനിപ്രക്കാവ് ഭഗവതി ക്ഷേത്രം ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ആറുമാസത്തിനിടയിൽ മൂന്നാലു പ്രാവശ്യമാണ് ക്ഷേത്രത്തിൽ മോഷണം ഉണ്ടായിട്ടുള്ളത്....

NEWS1 hour ago

ഹരിത പ്രഭയിൽ കന്നിപ്പെരുന്നാൾ വിളംബര ജാഥ സംഘടിപ്പിച്ചു

കോതമംഗലം: ചെറിയപള്ളിയിലെ കന്നി ഇരുപത് പെരുന്നാൾ ഹരിത പെരുമാറ്റ ചട്ടം പാലിച്ച് നടത്തുന്നതിന്റ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. കോതമംഗലം മുൻസിപ്പാലിറ്റി ചെയർമാൻ കെ കെ ടോമി...

CRIME7 hours ago

നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന: പുതുപ്പാടി സ്വദേശി എക്‌സൈസ് പിടിയില്‍

കോതമംഗലം: നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന നടത്തിയ കുറ്റത്തിന് പുതുപ്പാടി സ്വദേശിയെ കോതമംഗലം എക്‌സൈസ് സംഘം പിടികൂടി. പുതുപ്പാടി ചിറപ്പടി കരയില്‍ ഇളം മനയില്‍ എല്‍ദോസ് അബ്രഹാമിനെയാണ് എക്‌സൈസ്...

CRIME7 hours ago

 മുപ്പതിലേറെക്കേസിലെ പ്രതിയായ മോഷ്ടാവ് പിടിയില്‍

മൂവാറ്റുപുഴ: മുപ്പതിലേറെക്കേസിലെ പ്രതിയായ മോഷ്ടാവ് പോലീസ് പിടിയില്‍. ആലുവ തോട്ടുമുഖം പള്ളിക്കുന്നത്ത് സിദിഖ് (54) നെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. മൂവാറ്റുപുഴയിലെ തുണിക്കടയിലും, അരമനപ്പടിയിലെ മെഡിക്കല്‍ ഷോപ്പിലും...

NEWS1 day ago

ഇ.എസ്.എ. അന്തിമ വിജ്ഞാപനം കേരളത്തിന് പ്രത്യേകമായി പുറപ്പെടുവിക്കണം: – ഡീൻ കുര്യാക്കോസ് എം.പി.

തൊടുപുഴ: കേരളത്തിനു വേണ്ടി ജനവാസ കേന്ദ്രങ്ങളും , കൃഷിസ്ഥലങ്ങളും ,തോട്ടങ്ങളും ഒഴിവാക്കി ഇ.എസ്.എ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. വനം പരിസ്ഥിതി മന്ത്രി...

NEWS1 day ago

ശ്രീനാരായണ ഗുരുദേവൻ്റെ മഹാസമാധി ആചരണം നടന്നു

കോതമംഗലം: ശ്രീനാരായണ ഗുരുദേവൻ്റെ 96 -ാ മത് മഹാസമാധി ദിനം 1199 കന്നി 5 (2023 സെപ്റ്റംബർ 22) വെളളിയാഴ്ച ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ ക്ഷേത്ര...

NEWS1 day ago

കുട്ടമ്പുഴയിലെ കാട്ടാന ശല്യം നാട്ടുകാർ വനപാലകരെ തടഞ്ഞു

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി പുറമല കോളനി ഭാഗത്ത് കാട്ടാനക്കൂട്ടമിറങ്ങിയ സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞു. വനപാലകരുടെ വാഹനങ്ങള്‍ തടഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം രാത്രി...

NEWS2 days ago

ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട...

NEWS2 days ago

ഇരമല്ലൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കോതമംഗലം: ഇരമല്ലൂർ വില്ലേജിലെ ന്യായ വില സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. കോതമംഗലം താലൂക്കിലെ ഇരമല്ലൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ...

NEWS2 days ago

കോട്ടപ്പടിയിൽ ക്ഷേത്ര ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിത്തുറന്നത് നാല് തവണ; പോലീസിന്റെ അലംഭാവത്തിൽ പരക്കെ വിമർശനവും

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര...

NEWS3 days ago

നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറും തമ്മില്‍ അസഭ്യവര്‍ഷം

കോതമംഗലം: പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് മെമ്പറെ അസഭ്യം പറഞ്ഞെന്ന് പരാതി. നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസില്‍ ഇന്ന് രാവിലെ 11.30ഓടെ സെക്രട്ടറി സാബു സി.ജെയും വാര്‍ഡ് മെമ്പര്‍ എംവി...

NEWS3 days ago

കോതമംഗലം മണ്ഡലത്തിലെ രണ്ട് തോടുകളുടെ സംരക്ഷണത്തിന് 46 ലക്ഷം രൂപ അനുവദിച്ചു

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ രണ്ട് തോടുകളുടെ സംരക്ഷണത്തിനായി 46 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു .കുട്ടമ്പുഴ പഞ്ചായത്തിലെ(അമ്പലപ്പാറ ) ക്ണാച്ചേരി...

NEWS3 days ago

മെന്റർ അക്കാഡമി ഡയറക്ടർ ആശാ ലില്ലി തോമസിനെ കോതമംഗലം പ്രസ് ക്ലബ് ആദരിച്ചു.

കോതമംഗലം : കോതമംഗലം മെന്റർ അക്കാഡമി ഡയറക്ടർ ആശാ ലില്ലി തോമസിന് പ്രസ് ക്ലബ്ബിന്റെ അനുമോദനം. രണ്ട് പതിറ്റാണ്ട് കാലം പ്രവാസ വാസത്തിന് ശേഷം നാട്ടിലെത്തി കോതമംഗലത്ത്...

Trending