കോതമംഗലം: കോതമംഗലത്ത് കൊട്ടികലാശം സമാധാനപരം. സംഘര്‍ഷമില്ലാതാക്കാന്‍ പോലിസ് ജാഗ്രത പുലര്‍ത്തിയിരുന്നു.മൂന്ന് മുന്നണികള്‍ക്കും പ്രത്യേകഭാഗങ്ങള്‍ നിശ്ചയിച്ചുനല്‍കിരുന്നു.എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും പ്രകടനം നേര്‍ക്കുനേര്‍ വന്നെങ്കിലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കടന്നുപോയി.ആറുമണിയായതോടെ മൈക്കുകള്‍ ഓഫാക്കി.പ്രവര്‍ത്തകര്‍ ശാന്തരായി.കൊടിയും മറ്റ് സാമഗ്രികളുമെല്ലാമായി എല്ലാവരും പിരിഞ്ഞു.ഇനി നിശബ്ദപ്രചരണത്തിനുള്ള സമയമാണ്.പെരുമാറ്റചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.പുറത്തുനിന്നുളള നേതാക്കളും പ്രവര്‍ത്തകരും മണ്ഡലത്തില്‍ തങ്ങാന്‍ പാടില്ല.
പണം കൈമാറ്റം,സൗജന്യങ്ങളും സമ്മാനങ്ങളും നല്‍കല്‍,മദ്യവിതരണം,എന്നിവയെല്ലാം നിയമലംഘനങ്ങളില്‍പ്പെടും.മണ്ഡലത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ പോലിസിന്റേയും മറ്റ് സുരക്ഷാവിഭാഗങ്ങളുടേയും കര്‍ശന നിരീഷണത്തിലായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.നിശബ്ദപ്രചരണത്തിന്റെ മണിക്കൂറുകളില്‍ പരമാവധി വോട്ടര്‍മാരെ അനുകൂലമാക്കാനുള്ള നെട്ടോട്ടത്തിലാകും നേതാക്കള്‍.എതിര്‍മുന്നണികളില്‍നിന്നും നിഷ്പക്ഷ വോട്ടര്‍മാരില്‍ നിന്നും അനുകൂലമായ അടിയൊഴുക്കുകള്‍ സൃഷ്ടിക്കാനുള്ള തന്ത്രങ്ങളും നേതാക്കള്‍ മനസില്‍ ഒളിപ്പിച്ചിട്ടുണ്ട്.ജയം ഉറപ്പിക്കാന്‍ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ വിശ്രമമില്ലാത്ത പ്രവര്‍ത്തനം അനിവാര്യമാണെന്ന തിരിച്ചറിവും നേതാക്കള്‍ക്കുണ്ട്.