Connect with us

Hi, what are you looking for?

NEWS

ടൂറിസം രംഗത്ത് വൻ വികസന സാധ്യത നൽകുന്ന നേര്യമംഗലം ബോട്ട് ജെട്ടിയുടെ നിർമ്മാണോദ്ഘാടനം നടത്തി.

കോതമംഗലം : കോതമംഗലത്തിൻ്റെ ടൂറിസം രംഗത്ത് വൻ വികസന സാധ്യത നൽകുന്ന നേര്യമംഗലം ബോട്ട് ജെട്ടിയുടെ നിർമ്മാണോദ്ഘാടനം  ആൻ്റണി ജോൺ MLA നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം കണ്ണൻ,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസിയ ബിജു,വാർഡ് മെമ്പർ സൗമ്യ ശശി,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ഷാജി മുഹമ്മദ്,കെ ഇ ജോയി,മനോജ് ഗോപി, ജോസ് കൂവള്ളൂർ,എക്സിക്യൂട്ടീവ് എഞ്ചിനീയർ ബൈജു സി വി,അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജു പി വർഗീസ്,അസിസ്റ്റൻ്റ് എഞ്ചിനീയർ സജി പി എൻ തുടങ്ങിയവർ പങ്കെടുത്തു. ബോട്ട് ജെട്ടി നിർമ്മിക്കുവാൻ MLA ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.

നേര്യമംഗലം പാലത്തിനു സമീപം അപ്‌സ്ട്രീമിൽ പുഴയുടെ ഇടതു കരയിലാണ് പുതിയ ബോട്ട് ജെട്ടി നിർമ്മിക്കുന്നത്.മൂന്ന് ലെവൽ ലാന്റിങ്ങ് ഫ്ലോറോട് കൂടിയുള്ള ബോട്ട് ജെട്ടിയാണ് നിർമ്മിക്കുന്നത്.കോതമംഗലത്തിൻ്റെ ടൂറിസം രംഗത്ത് വൻ വികസന സാധ്യത നല്കുന്നതാണ് പുതിയ ബോട്ട് ജെട്ടി.ഭൂതത്താൻകെട്ട്,തട്ടേക്കാട്,കുട്ടമ്പുഴ,ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്ത് എത്തിച്ചേരുകയും,നേര്യമംഗലത്ത് നിന്നും തിരികെ ഈ പ്രദേശങ്ങളിലേക്കും എത്തിച്ചേരാനും ജെട്ടിയുടെ നിർമ്മാണത്തോടെ കഴിയും. മൂന്നാർ,തേക്കടി അടക്കമുള്ള ഇടുക്കിയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് പോകുന്നവർക്ക് കോതമംഗലത്ത് നിന്നും ഭൂതത്താൻകെട്ടിൽ എത്തി അവിടെ നിന്നും ബോട്ട് മാർഗം കുട്ടമ്പുഴ,തട്ടേക്കാട്,ഇഞ്ചത്തൊട്ടി പ്രദേശങ്ങളെല്ലാം കണ്ട് നേര്യമംഗലത്ത് എത്തി അവിടെ നിന്നും വീണ്ടും വാഹനത്തിൽ മൂന്നാർ,തേക്കടി അടക്കമുള്ള ഇടുക്കിയിലെ വിവിധ പ്രദേശങ്ങളിലേക്ക് പോകാൻ കഴിയുന്ന സാഹചര്യമുണ്ടാകും.

അതുപോലെ തന്നെ തിരിച്ചും ഇടുക്കി ഭാഗത്ത് നിന്നും വരുന്നവർക്ക് നേര്യമംഗലത്ത് ഇറങ്ങിയാൽ അവിടെ നിന്ന് ഈ പ്രദേശങ്ങളിലൂടെ ഭൂതത്താൻകെട്ടിൽ ബോട്ടിൽ ഇറങ്ങുകയും അവിടെ നിന്ന് മറ്റ് ടൂറിസം മേഖലകളിലേക്ക് യാത്ര ചെയ്യാൻ കൂടി സൗകര്യം ഈ പദ്ധതി പൂർത്തീകരിക്കുന്നതോടെ ഉണ്ടാകും.ഭാവിയിൽ ടൂറിസം സർക്യൂട്ട് അടക്കം ലക്ഷ്യമിട്ടു കൊണ്ടാണ് നേര്യമംഗലത്ത് ബോട്ട് ജെട്ടി നിർമ്മിക്കുന്നത്.

You May Also Like

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

NEWS

കോതമംഗലം :കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ വിജ്ഞാനോത്സവവം സംഘടിപ്പിച്ചു . വിജ്ഞാനോത്സവം കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോതമംഗലം എംഎൽഎ...

NEWS

കോതമംഗലം :കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.30 നോടുകൂടി മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിന്റെ മൃത ദേഹം ഇന്ന് രാവിലെ 8.30 നോടുകൂടി പൂയംകുട്ടി കപ്പേളപ്പടി യിൽ കണ്ടെത്തി.അപകടം ഉണ്ടായ സമയം മുതൽ...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ നേവിയുടെയും, ഫയർഫോഴ്സ് സ്കൂബ,എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ...

NEWS

കോതമംഗലം: കവളങ്ങാട് ഇഞ്ചിപ്പാറയില്‍ ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകര്‍ന്നു. ഗൃഹനാഥനും മാതാവിനും പരിക്ക്. ഇഞ്ചിപ്പാറ മോളത്തുകുടി വര്‍ഗീസിന്റെ വീടാണ് ഇടിമിന്നലേറ്റു ഭാഗികമായി തകര്‍ന്നത്. വര്‍ഗീസിനും മാതാവ് അന്നമ്മയ്ക്കും നിസാര പരിക്കേറ്റു. ഇവര്‍ താലൂക്കു...

NEWS

കോതമംഗലം : കഴിഞ്ഞ ബുധനാഴ്ച്ച (25/6/2025) പൂയംകൂട്ടി മണികണ്‌ഠൻ ച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വി ജെ രാധാകൃഷ്‌ണനെ (ബിജു) കണ്ടെത്തുന്നതിനായി നടത്തുന്ന തിരച്ചിൽ ജില്ലയിലെ മറ്റ് മേഖലകളിലേക്കും (കുന്നത്ത്നാട്,ആലുവ താലൂക്കുകളുടെ പരിധിയിലും) വ്യാപിപ്പിക്കണമെന്ന്...

NEWS

കോതമംഗലം: പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മണികണ്ഠൻച്ചാൽ സ്വദേശി ബിജുവിനായി തിരച്ചിൽ മൂന്ന് ദിവസം പിന്നിട്ടു .ഇന്ന് (27/6/25)രാവിലെ 7 മുതൽ എൻ ഡി ആർ എഫിന്റെ...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം : കേരള സർക്കാരിന്റെ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി കോതമംഗലം കൃഷിഭവന് കീഴിൽ രൂപീകൃതമായിട്ടുള്ള കൃഷി ക്കൂട്ടം ഫെഡറേഷൻ്റെയും, കർഷകസഭ – ഞാറ്റുവേല ചന്തയുടെയും ഉദ്‌ഘാടനം ആൻ്റണി ജോൺ എം എൽ...

NEWS

കോതമംഗലം : “ലഹരി വിമുക്ത നെല്ലിക്കുഴി ” എന്ന മുദ്രാവാക്യത്തിൽ ഊന്നി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. ജനങ്ങൾക്കിടയിൽ ലഹരിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വിമുക്ത മനോഭാവം വളർത്തുക,...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ ആൻ്റണി ജോൺ എം എൽ എ യുടെ കൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ എ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി കീരമ്പാറ വെളിയേൽ ച്ചാൽ ജംഗ്ഷനിൽ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. മണ്ഡലത്തെ പ്രകാശ പൂരിതമാക്കുവാൻ വേണ്ടി 2016...

error: Content is protected !!