കോതമംഗലം : ബൈക്ക് മോഷ്ടാക്കളായ രണ്ട് പേരെ എടത്തല പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ കടാതി പാലത്തിങ്കൽ നൈസാബ് (21), മുടവൂർ കോർമാല പുത്തൻപുരയിൽ അർജുൻ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജൂലൈ ആറിന് അശോകപുരം കോളനിപ്പടി ഭാഗത്ത് നിന്നാണ് ഇരുചക്ര വാഹനം ഇവർ മോഷ്ടിച്ച് കടന്ന് കളഞ്ഞത്.

കോതമംഗലം, മുവാറ്റുപുഴ സ്റ്റേഷനുകളിൽ ഇവർക്കെതിരെ മോഷണക്കേസുകളുണ്ട്. ഇൻസ്പെക്ടർ പി.ജെ നോബിൾ , സീനിയർ സിവിൽ പോലിസ് ഓഫിസർ സലിം, ഷമീർ, ജയശങ്കർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.




























































