കോതമംഗലം : ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചേലാട് കരിങ്ങഴ എൽ.പി സ്കുളിന് സമീപം വെട്ടുപാറക്കിൽ റെജി (51) യെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 3 ന് രാത്രി എട്ടരയോടെ ചേലാട് മിനിപ്പടി ഭാഗത്തുള്ള വീടിന്‍റെ വരാന്തയിലേക്ക് അതിക്രമിച്ചു കയറി കന്നാസിൽ കരുതിയിരുന്ന ആസിഡ് അനന്തു എന്നയാളുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. അനന്തുവിന്‍റെ തലയ്ക്കും മുഖത്തും , കൈയ്ക്കും പൊള്ളലേറ്റു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. ഇൻസ്പെക്ടർ പി.ടി.ബിജോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡ് ചെയ്തു.
