കോതമംഗലം : സപ്ലൈകോയുടെ കോതമംഗലം സബ്ബ് ഡിപ്പോ, ഡിപ്പോയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിലിന് സി പി ഐ കോതമംഗലം മണ്ഡലം കമ്മിറ്റി നിവേദനം നൽകി. നിവേദനം സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ശാന്തമ്മ പയസ് മന്ത്രിക്ക് നൽകി. സി പി ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം ഇ കെ ശിവൻ, കിസാൻസഭ മണ്ഡലം സെക്രട്ടറി എം എസ് അലിയാർ എന്നിവർ സന്നിഹിതരായിരുന്നു.
മുവാറ്റുപുഴ ഡിപ്പോയുടെ കീഴിലാണ് നിലവിൽ സബ് ഡിപ്പോ പ്രവർത്തിക്കുന്നത്. മുവാറ്റുപുഴ ഡിപ്പോയുടെ കീഴിൽ 48 ഔട്ട്‌ലൈറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 14 ഔട്ട് ലൈറ്റുകൾ പ്രവർത്തിക്കുന്നത്
കോതമംഗലം സബ്ബ് ഡിപ്പോയുടെ കീഴിലാണ്.
കോതമംഗലം മുനിസിപ്പാലിറ്റി,നെല്ലിക്കുഴി, കവളങ്ങാട് ,കുട്ടംമ്പുഴ അടക്കമുള്ള ജനവാസം കൂടിയ പഞ്ചായത്തുകളിലേക്കും കുട്ടംമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിലേക്കു മടക്കം വിതരണം നടത്തുന്നതിൽ കാലതാമസം നേരിടുന്നു.
മുവാറ്റുപുഴ ഡിപ്പോയിൽ വരുന്ന സാധനങ്ങൾ കോതമംഗലം സബ്ബ് ഡിപ്പോയിലേക്ക് ഇരുപത്തിയഞ്ച് ശതമാനമേ വരാറുള്ളൂ. അതിന് കയറ്റ് ഇറക്ക് കൂലിയും വണ്ടി വാടക ഇനത്തിലും സപ്ലെകോയിക്ക് വലിയഅധികച്ചിലവും വരുന്നുണ്ട്. ഈ സാഹചര്യത്തിൽ
അടിസ്ഥാന സൗകര്യങ്ങളുള്ള സബ്ബ് ഡിപ്പോ ഡിപ്പോയായി ഉയർത്തി പ്രശ്നം പരിഹരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഫോട്ടോ: സപ്ലൈകോയുടെ കോതമംഗലത്തെ സബ്ബ് ഡിപ്പോ, ഡിപ്പോയായി ഉയർത്തണമെന്നാവശ്യപ്പെട്ട് സി പി ഐ കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നിവേദനം ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിലിന് സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ശാന്തമ്മ പയസ് നൽകുന്നു.