Connect with us

Hi, what are you looking for?

NEWS

കോതമംഗലം 66 കെ വി സബ് സ്റ്റേഷൻ 220 കെ വി സബ് സ്റ്റേഷനായി പ്രവർത്തന സജ്ജമായി – ആന്റണി ജോൺ എം എൽ എ.

കോതമംഗലം : കേരളത്തിൻ്റെ വൈദ്യുതി ചരിത്രത്തിലേ ആദ്യകാല സബ്സ്റ്റേഷനുകളിലൊന്നായ കോതമംഗലം സബ് സ്റ്റേഷൻ 220 കെ വി സബ് സ്റ്റേഷനായി പ്രവർത്തന സജ്ജമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. പള്ളിവാസൽ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി 1940 ൽ തിരുവിതാംകൂർ മഹാരാജാവിനാൽ സ്ഥാപിതമായഈ സബ് സ്റ്റേഷന്റെ ശേഷി നിലവിലുണ്ടായിരുന്ന 66 കെ വി യിൽ നിന്നും 220 കെ വി ആക്കുന്ന പ്രവർത്തിയാണ് പൂർത്തിയായത്. ഫുൾ ഓട്ടോമേഷൻ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന തരത്തിലാണ് കോതമംഗലം സബ് സ്റ്റേഷന്റെ പ്രവർത്തനം സജ്ജമാക്കിയിട്ടുള്ളതെന്നും എം എൽ എ പറഞ്ഞു. വർദ്ധിച്ചു വരുന്ന വൈദ്യുതിയുടെ ആവശ്യകതയ്ക്കനുസരിച്ച്,
നൂതന ആസൂത്രണ തത്ത്വങ്ങൾ കണക്കിലെടുത്ത്,ആധുനിക സാങ്കേതിക വിദ്യകളും,നവീന ബിസ്സിനസ്സ് മാതൃകകളും,ബദൽ നിർമ്മാണ രീതികളും സമന്വയിപ്പിച്ച്, പ്രകൃതിയ്ക്ക് കോട്ടങ്ങൾ തട്ടാത്ത വിധത്തിലാണ് സബ് സ്റ്റേഷൻ്റെ ശേഷി വർദ്ധിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കിയത്.

പുതിയ പദ്ധതി പൂർത്തി ആയതോടെ ഇടുക്കി, പള്ളിവാസൽ എന്നീ ജലവൈദ്യുത പദ്ധതികളുമായ് 220 കെ വി യിൽ കണക്ടിവിറ്റിയുണ്ടാകുന്നതോടൊപ്പം കേരളത്തിൻ്റെ പവർ ഇടനാഴിയായ കൊച്ചി – തിരുനെൽവേലി പ്രസരണ ശൃംഖലയുമായ് ആലുവ വഴി മറ്റൊരു ശക്തമായ കണക്ടിവിറ്റിയും സ്ഥാപിക്കുകയാണ്.ഇത് കോതമംഗലത്തേയും,പരിസര പ്രദേശങ്ങളിലേക്കും വൈദ്യുതി വിതരണത്തെ ആകമാനം ശാക്തീകരിക്കുന്നതാണ്.
40 കി മി ദൂരമുള്ള പഴയ 220 കെ വി ഇടുക്കി – മാടക്കത്തറ ലൈൻ കറുകടത്തു നിന്നും 3.6 കി മി പുതിയ ലൈൻ സ്ഥാപിച്ച് കോതമംഗലത്ത് എത്തിച്ചതോടൊപ്പം പളളിവാസൽ പവർ ഹൗസിൽ നിന്ന് 49 കി മി ലൈൻ സ്ഥാപിച്ച് 220 കെ വി വൈദ്യുതി കോതമംഗലത്ത് എത്തിക്കുന്നു. ആലുവയിൽ നിന്ന് 32 കി മി 220 കെ വി ലൈൻ സ്ഥാപിച്ചും കോതമംഗലത്ത് വൈദ്യുതി എത്തിക്കുന്നു.

അതോടൊപ്പം 220/110 കെ വി യുടെ 2x 100 എം വി എ സ്ഥാപിത ശേഷിയുള്ള പുതിയ ട്രാൻസ്ഫോർമറുകളും 110/11 കെ വി യുടെ 2x 20 എം വി എ ട്രാൻസ്ഫോർമറുകളും സ്ഥാപിച്ചിട്ടുണ്ട്.ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് തീർത്തും ഓട്ടോമാറ്റിക് സംവിധാനങ്ങളോടുകൂടിയാണ് സബ് സ്റ്റേഷൻ്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചത്.സബ് സ്റ്റേഷന്റെ ശേഷി വർദ്ധിപ്പിക്കുന്ന പ്രവർത്തിക്കും,അനുബന്ധ ലൈൻ സ്ഥാപിക്കുന്നതിനുമായി കിഫ്ബി വഴി 75 കോടി രൂപയയാണ്പദ്ധതിക്കായി വിനിയോഗിച്ചത്. പ്രസ്തുത പദ്ധതി പൂർത്തിയായതോടെ ഇടുക്കിയിൽ നിന്നും കോതമംഗലം സബ് സ്റ്റേഷനിലേക്ക് നേരിട്ട് വൈദ്യുതി ലഭ്യമാകും.അതോടൊപ്പം തന്നെ നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ഭൂതത്താൻകെട്ട്,ചെങ്കുളം, പള്ളിവാസൽ,ഓഗ് മെൻ്റേഷൻ പദ്ധതികളിൽ നിന്നുള്ള വൈദ്യുതി കൂടി കോതമംഗലം സബ് സ്റ്റേഷനിൽ എത്തും.

മാറാടി,ഓടക്കാലി,ഇടത്തല, അടിമാലി സബ് സ്റ്റേഷനിലേക്കും ഇവിടെ നിന്നും വൈദ്യുതി എത്തിക്കുന്നതോടെ കോതമംഗലത്തിനു പുറമേ സമീപ പ്രദേശങ്ങളായ പെരുമ്പാവൂർ, മുവാറ്റുപുഴ,നേര്യമംഗലം പ്രദേശങ്ങളിൽ വോൾട്ടേജ് തടസ്സമില്ലാതെ വൈദ്യുതി വിതരണം സാധ്യമാകും.നിലവിലുള്ള 66 കെ വി ലൈൻ റൂട്ടുകളിൽ കൂടി പുതിയ ലൈൻ നിർമ്മിച്ചത് കൊണ്ട് ലൈൻ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളും കുറയ്ക്കുവാൻ കഴിഞ്ഞു.പദ്ധതി പൂർത്തി ആയതോടെ കോതമംഗലം എറണാകുളം ജില്ലയിലെ പ്രധാന പവർ ഹബ്ബ് ആയി മാറിയെന്നും എം എൽ എ പറഞ്ഞു.

windows 7 ultimate lizenz kaufen

You May Also Like

NEWS

കോതമംഗലം :കീരംപാറ – ഭൂതത്താൻകെട്ട് റോഡ് നവീകരണം പ്രദേശത്തെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. റോഡ് നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച്...

NEWS

കോതമംഗലം: നവീകരണം പൂർത്തിയാക്കിയ ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒമ്പത് വർഷക്കാലം പശ്ചാത്തല വികസന രംഗത്ത് കോതമംഗലം നിയോജക മണ്ഡലത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത് എന്ന് പൊതുമരാമത്ത് വകുപ്പ്...

NEWS

കോതമംഗലം :എറണാകുളം റവന്യൂ ജില്ലാ കായിക മേള സമാപിച്ചു. സമാപന സമ്മേളന ഉദ്ഘടനവും സമ്മാന ദാനവും ആന്റണി ജോൺ എം. എൽ. എ. നിർവഹിച്ചു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ രണ്ട് റോഡുകളുടെ ഉദ്ഘാടനം ഒക്ടോബർ 16ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

കേരളാ ബാങ്ക് 2023-2024 വർഷത്തിൽ ജില്ലയിലെ മികച്ച പ്രഥമിക സഹകരണ ബാങ്കുകള്‍ക്ക്‌ ഏർപ്പെടുത്തിയ അവാർഡ് വാരപ്പെട്ടി സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1015 ന് ലഭിച്ചു. സംഘം നല്‍കിവരുന്ന സാധാരണ, സ്വർണപ്പണയ വായ്പകള്‍...

NEWS

നെല്ലിക്കുഴി :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA )നെല്ലിക്കുഴിയിൽ സമ്മേളനം സംഘടിപ്പിച്ചു.KSSPA യുടെ 41 ആം വാർഷിക സമ്മേളനത്തിൽ നവാഗതരെ ആദരിക്കലും മുതിർന്ന പൗരന്മാരെ ആദരിക്കലും പുതിയ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പും...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിൻ്റെ നേതൃത്വത്തിൽ നടത്തിയ ലോക മുട്ടദിനാചരണം പഞ്ചായത്ത് ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് മുട്ടവിതരണം നടത്തിക്കൊണ്ട് പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു സിഡിഎസ് ചെയർപേഴ്സൺ ഷെരീഫ...

NEWS

  കോതമംഗലം:പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ 5 കുടുംബങ്ങൾക്ക് പട്ടയത്തിനുള്ള നടപടിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 27-06-2025 -ലെ പ്രകൃതിക്ഷോഭത്തിൽ രാജീവ് ഗാന്ധി നഗറിലെ ഒരു...

NEWS

കോതമംഗലം :മരം മുറിക്കുന്നതിനിടെ തോള്‍എല്ലിന് പരിക്കേറ്റ ആസാം സ്വദേശിയെ രക്ഷിച്ച് കോതമംഗലം ഫയര്‍ഫോഴ്‌സ്. കോട്ടപ്പടി പഞ്ചായത്ത് വാര്‍ഡ് 8 നാഗഞ്ചേരി പാനിപ്രയില്‍ തോംപ്രയില്‍ വീട്ടില്‍ പൈലി പൗലോസിന്റെ പുരയിടത്തിലെ മരങ്ങള്‍ മുറിക്കുന്നതിനിടയിയാണ് അപകടം...

NEWS

കോതമംഗലം: ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച അത്യാധുനികKSRTC ബസ് ടെർമിനലിന്റെ ഹരിതവൽക്കരണവുമായി ബന്ധപ്പെട്ട് കോതമംഗലം ടൗൺ യുപി സ്കൂൾ നടത്തിയ പരിപാടിയിൽ സർക്കാരിന്റെയും കെഎസ്ആർടിസിയുടെയും ആദരവ് കോതമംഗലം എംഎൽഎ...

NEWS

കോതമംഗലം :കൂടുതൽ മക്കളുള്ള വലിയ കുടുംബങ്ങൾ സഭയുടെ വലിയ സന്തോഷമാണന്നും കുടുംബങ്ങളുടെ ഉയർച്ചയും വളർച്ചയും സഭയുടെ ലക്ഷ്യമാണന്നും കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും...

NEWS

കോതമംഗലം:കോതമംഗലം നഗരസഭയിലെ 4-ാം വാർഡിലെ ജനങ്ങളുടെയും യുവാക്കളുടെയും ചിരകാല സ്വപ്നമായിരുന്ന കരിങ്ങഴ സ്കൂൾ ഗൗണ്ട് യഥാർഥ്യമായി. ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി...

error: Content is protected !!