Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി.

കോതമംഗലം: വാരപ്പെട്ടി ഇഞ്ചുരിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. ചങ്ങനാശേരിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കെഎസ്ആർടിസി സ്റ്റാന്റ്റിലായിരുന്നു കുട്ടി. കുട്ടിയെ ചങ്ങനാശേരി പൊലീസെത്തി കൂട്ടിക്കൊണ്ടുപോയി. വൈകാതെ തന്നെ കുട്ടിയെ കോതമംഗലത്ത് നിന്നുള്ള ബന്ധുക്കളെ ഏൽപ്പിക്കും. കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നാണ് പ്രാഥമിക വിവരം.

ഇന്ന് വൈകിട്ടാണ് വാരപ്പെട്ടിയിലെ വീട്ടിൽ ആറ് വയസുകാരനായ അനുജനെ തനിച്ചാക്കി പെൺകുട്ടി വീട്ടിൽ നിന്ന് പോയത്. തോളത്ത് ഒരു ബാഗും തൂക്കി റോഡരികിലൂടെ കുട്ടി നടന്നുപോകുന്നതിന്റെ സിസി- ടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. കുട്ടിയെ കാണാ തായെന്ന് ബന്ധുക്കൾ പൊലീസിൽ വിവരം അറിയി ച്ചതിന് പിന്നാലെ നാടൊട്ടുക്ക് തിരച്ചിൽ ആരംഭിച്ചിരു. ന്നു. ഇതോടെയാണ് ആറ് മണിക്കൂറിന് ശേഷം കുട്ടിയെ ചങ്ങനാശേരിയിൽ കണ്ടെത്തിയത്.

വീട്ടിൽ നിന്ന് പോകുമ്പോൾ കുട്ടിയുടെ പക്കൽ കുടുക്ക പൊട്ടിച്ച പണമുണ്ടായിരുന്നുവെന്നും ക്രിസ്‌മസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൻ്റെ പേരിൽ കു- ട്ടിയെ വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നുവെന്നും വിവരമുണ്ട്. കാണാതായതുമായി ബന്ധപ്പെട്ട് കുട്ടിയോട് വി വരങ്ങൾ പൊലീസ് ചോദിച്ചറിയും.

കൂത്താട്ടുകുളം വെളിയന്നൂർ സ്വദേശിയും KSRTC കണ്ടക്ടറുമായ ദിലീപ് K രവി ഡ്യൂട്ടി ചെയ്യുന്ന കട്ടപ്പന ഡിപ്പോയിലെ RPC798 ഫാസ്റ്റ് പാസ്സഞ്ചർ ബസിൽ ടിക്കറ്റ് എടുക്കുന്നതിനിടയിൽ വാരപ്പെട്ടിയിൽ നിന്നും കാണാതായ കുട്ടി ബസിൽ പരിഭ്രമിച്ച് ഇരിക്കുന്നത് കാണാൻ ഇടയായി. എവിടെ പോകാൻ എന്ന ചോദ്യത്തിന് കോത്തല എന്ന മറുപടി.8.20 ന് കോട്ടയം സ്റ്റാൻഡിൽ നിന്നും ബസ് തിരുവനന്തപുരം പോവുക ആയിരുന്നു.
കോതമംഗലം വാരപ്പെട്ടിയിൽ നിന്ന് കാണാതായ 13 വയസുകാരിആണ് എന്ന് മനസ്സിൽ ആക്കിയ ദിലീപ് കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കോത്തല ഉള്ള മുത്തശ്ശിയുടെ അടുത്ത് പോവുക ആണെന്നും കുട്ടി പറഞ്ഞു. തുടർന്ന് പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. അപ്പോഴേക്കും ബസ് ചിങ്ങവനം പിന്നിട്ടിരിന്നു. ചങ്ങനാശേരിയിൽ എത്തി കുട്ടിയെപോലീസിനെ ഏൽപ്പിച്ചു. കുട്ടിയെ ചങ്ങനാശേരി പൊലീസെത്തി കൂട്ടിക്കൊണ്ടുപോയി.

 

You May Also Like

NEWS

അടിവാട്: സപ്ലൈകോയ്‌ക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.സപ്ലൈകോ സ്റ്റോറുകളിൽ അവശ്യ സാധനങ്ങളുടെ സബ്സിഡി വെട്ടി കുറച്ചതിലും വില വർധനവിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പല്ലാരിമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിവാട്...

NEWS

കോതമംഗലം: കോതമംഗലം സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിന് എംഎൽഎ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് ലഭിച്ച 5 ലക്ഷം രൂപയുടെ കമ്പ്യൂട്ടറുകളുടെയും പ്രൊജക്ടറുകളുടെയും വിതരണ ഉദ്ഘാടനം ആൻറണി ജോൺ എംഎൽഎ...

NEWS

കോതമംഗലം: കേരള പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംഘടനാ പാഠശാല’ ഉണർച്ച് 2024′ കോതമംഗലം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനകീയ മുഖമാണ് സമകാലീന കേരളാ പോലീസിനുള്ളതെന്ന് എം.എൽ.എ പറഞ്ഞു....

ACCIDENT

കോതമംഗലം: കോതമംഗലം – മൂവാറ്റുപുഴ റോഡില്‍ കറുകടത്ത് സ്‌കൂട്ടര്‍ യാത്രികന്‍ കാര്‍ കയറി മരിച്ചു. മുളവൂര്‍ പൊന്നിരിക്കപ്പറമ്പ്് ഉത്തുവാന്‍ വീട്ടില്‍ സെയ്തിൻ്റെ മകന്‍ അന്ത്രു (50) ആണ് മരിച്ചത്. കറുകടം ഷാപ്പുംപടിക്കും അമ്പലപ്പടിക്കും...