കോതമംഗലം: നിർധന വ്യാപാരികളുടെ മക്കൾക്കുള്ള പഠന സഹായ പദ്ധതി ആയ വ്യാപാർ വിദ്യാ ആശ്വാസ് പദ്ധതി പ്രകാരം കോതമംഗലം മർച്ചൻറ് അസ്സോസിയേഷൻ
ടൗൺ യൂണിറ്റിലെ നിർധന വ്യാപാരികളുടെ മക്കൾക്ക് പഠനസഹായ വിതരണം നടത്തി. കോതമംഗലം സർക്കിൾ ഇൻസ്‌പെക്ടർ അനീഷ് ജോയ് ഉൽഘാടനം നിർവഹിച്ചു. കോതമംഗലം ടൗണിൽ പാരിസ് ബ്ബ്യൂട്ടി പാർലർ നടത്തി വരവേ, രണ്ടു കിഡ്നിയും തകരാറിലായി മരണമടഞ്ഞ കാണിയാംകുടി മുഹമ്മദിന്റെ മകൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂത്ത് വിംഗ് യൂണിറ്റ് ലാപ്ടോപ് വിതരണ ചെയ്തു.
ഉദ്ഘാടനം കോതമംഗലം സർക്കിൾ ഇൻസ്‌പെക്ടർ അനീഷ് ജോയ് നിർവഹിച്ചു. രണ്ടായിരം രൂപയുടെ ക്യാഷ് വൗച്ചർ ജിജോ നെടുംങ്കല്ലേൽ നൽകി. 1000 രൂപയുടെ ക്യാഷ് വൗച്ചർ യൂത്ത് വിംഗ് മേഖല പ്രസിഡന്റ് ഷെമീർ മുഹമ്മദ് നൽകി. യൂത്ത് വിംഗ് പ്രസിഡന്റ് ഷെമീർ മുഹമ്മദിൻ്റെ അധ്യക്ഷതയിൽ ചേർന്ന പുരസ്കാര വിതരണ ചടങ്ങിൽ ജോർജ് ജോൺ, ലിബിൻ മാത്യു, അർജുൻ സ്വാമി തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ:കോതമംഗലം മർച്ചൻറ് അസ്സോസിയേഷൻ
ടൗൺ യൂണിറ്റിലെ നിർധന
വ്യാപാരികളുടെ മക്കൾക്ക് പഠനസഹായ വിതരണം നടത്തി.കോതമംഗലം സർക്കിൾ ഇൻസ്‌പെക്ടർ അനീഷ് ജോയ് നിർവ്വഹിക്കുന്നു.