കോതമംഗലം: എറണാകുളത്ത് ആരംഭിക്കുന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മളനത്തിന് ഉയര്‍ത്താനുള്ള പതാകയുമായി കോതമംഗലത്ത് നിന്നും ജില്ലാ ജന. സെക്രട്ടറി ഷാന്‍ മുഹമ്മദ് നടത്തിയജാഥ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബിനോയി ജോഷ്വ അധ്യക്ഷനായി. യൂത്ത്എ കോൺഗ്രസ്ബി ജില്ലാ സെക്രട്ടറി എബി പൊങ്ങണത്തിൽ , യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ആബിദ് അലി, എല്‍ദോസ് ബേബി, മുഹമ്മദ് റഫീഖ്, ലിനോ തോമസ്, റെയ്ഹാന്‍ മൈതീന്‍, കെ.എ റമീസ്, ടി.എ അമീന്‍, ബേസില്‍ തണ്ണിക്കോട്ട്, ജോര്‍ജ് വെട്ടിക്കുഴ, കെ.എച്ച്. ഹാരീസ്, എം.സി വിനയന്‍, ജെറിന്‍ ബേബി, ജെയിന്‍ അയ്‌നാടന്‍, ജോസഫ് രഞ്ജിത്ത്, പി.എം റഫീഖ്, അരുണ്‍ അയ്യപ്പന്‍, കോണ്‍ഗ്രസ് നേതാക്കളായ കെ.പി ബാബു, ഷെമീര്‍ പനയ്ക്കല്‍, റോയി കെ പോള്‍, എ.ജി അനൂപ്, എം.എ കരീം, പി.എ പാദുഷ, എബി ചേലാട്ട്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ റാണിക്കുട്ടി ജോര്‍ജ്, പോത്താനിക്കാട് പഞ്ചായത്ത് പ്രിസഡന്റ് ജോസ് വറുഗീസ് എന്നിവര്‍ പ്രസംഗിച്ചു.
