കോതമംഗലം : കോതമംഗലം വൈ.എം സി.എ.യുടെ 2024-25 വർഷത്തെ വിവിധ സാമൂഹ്യ സേവനങ്ങളുടെയും, ജീവകാരുണ്യ പദ്ധതികളുടെയും പ്രവർത്തനോദ്ഘാടനം മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ഐ.എ.എസ് നിർവ്വഹിച്ചു.വൈ.എം.സി.എ.ഹാളിൽ നടന്ന ചടങ്ങിൽ പ്രിസിഡൻ്റ് സലിം ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റോയി മാലി, ട്രഷറർ കെ.റ്റി. മത്തായികുഞ്ഞ്,ടി.യു.കുരുവിള, മോഹൻ വെട്ടം, സാബു ചെറിയാൻ,
എം.എസ് എൽദ്ദോസ്, സണ്ണി കെ. തോമസ്, കെ.പി.പോൾ, കെ.വി. ജോളി, കെ.പി.പീറ്റർ, ബേബിച്ചൻ നിധീരിക്കൽ,
ഇ. എം. ജോണി, തോമസ് എ. ഗീവർഗ്ഗീസ്, പി.കെ.അവരാച്ചൻ, എന്നിവർ പ്രസംഗിച്ചു.
വിവിധ ജീവകാരുണ്യ പദ്ധതികളായ കോതമംഗലം താലൂക്ക് ആശുപത്രിയിൽ തുടക്കം കുറിച്ചിരിക്കുന്ന വിശപ്പുരഹിത പദ്ധതി, മാർ ബേസിൽ മെഡിക്കൽ മിഷ്യൻ, ധർമ്മഗിരി ആശുപത്രികളിലെ നിർദ്ദരരായ ഡയാലിസ് രോഗികൾക്കും, മറ്റു മാരക രോഗങ്ങൾക്കുമുള്ള ചികൽസാ സഹായം, കൂടാതെ മാർ ബേസിൽ സ്‌കൂളിലെ അർഹതപ്പെട്ട കുട്ടികൾക്കുള്ള ഉച്ച ഭക്ഷണം എന്നീ പദ്ധതികളിലേക്കായി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ, ആശുപത്രി സെക്രട്ടറിമാരായ ബിനോയി തോമസ് മണ്ണാഞ്ചേരി, അഡ്വ. മാത്യു ജോസഫ്, സ്കൂൾ പ്രധാന അദ്ധ്യാപിക ബിന്ദു വർഗ്ഗീസ് എന്നിവർ സഹയങ്ങൾ ഏറ്റുവാങ്ങി.