കോതമംഗലം: വ്യാപാരമേഖലയിലെ തൊഴിൽ സംരക്ഷണത്തിനായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി
സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ക്യാപ്റ്റനും ട്രഷറർ വി ഗോപിനാഥ് വൈസ് ക്യാപ്റ്റനും വൈസ് പ്രസിഡന്റ് എസ് ദിനേശ് മാനേജരുമായ
വ്യാപാരസംരക്ഷണ സന്ദേശജാഥക്ക്
കോതമംഗലത്ത് ഉജ്ജല സ്വീകരണം നൽകി.
സി.പി. എം കോതമംഗലം ഏരിയ സെക്രട്ടറി കെ.എ ജോയി അധ്യക്ഷനായി. സമിതി ഏരിയ സെക്രട്ടറി കെ.എ നൗഷാദ് സ്വാഗതം പറഞ്ഞു.
ജാഥാംഗങ്ങളായ കെ.എം ലെനിൻ, വി പാപ്പച്ചൻ, എം.പി അബ്ദുൾ ഗഫൂർ, മിൽട്ടൺ
തലക്കോട്ടൂർ, സി.കെ ജലീൽ , റോബിൻ ജോൺ,
കെ.എ നൗഷാദ്, എം.യു അഷറഫ് , പി.പി മൈതീൻഷാ , കെ.എം പരീത് , തുടങ്ങിയവർ സംസാരിച്ചു
ഫോട്ടോ:വ്യാപാരസംരക്ഷണ സന്ദേശജാഥക്ക്
കോതമംഗലത്ത് നൽകിയ സ്വീകരണം
