NEWS
കോതമംഗലം മണ്ഡലത്തിൽ 60 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 7 കോടി 25 ലക്ഷം രൂപ അനുവദിച്ചു : ആന്റണി ജോൺ എംഎൽഎ.

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ 60 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 7 കോടി 25 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡുകൾ നവീകരിക്കുവാൻ തുക അനുവദിച്ചിട്ടുള്ളത്. കോതമംഗലം മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലും, കോതമംഗലം മുൻസിപ്പാലിറ്റിയിലുമായി 60 ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിനു വേണ്ടിയാണ് തുക അനുവദിച്ചിരിക്കുന്നത്.
കോതമംഗലം മുൻസിപ്പാലിറ്റിയിൽ: ഫ്ലവർ ഹിൽ റോഡ് 10 ലക്ഷം,ആനക്കല്ല് കനാൽപ്പാലം – ചാമക്കാല റോഡ് 10 ലക്ഷം,അയ്യങ്കാവ് മാരമംഗലം റോഡ് 10 ലക്ഷം,ആനക്കല്ല് – വാളാടിത്തണ്ട് റോഡ് 10 ലക്ഷം,ചേലാട് -കോച്ചാപ്പിള്ളി റോഡ് 10 ലക്ഷം,കരിങ്ങഴ – കാരിയോട് റോഡ് 10 ലക്ഷം,ഷാപ്പുംപടി – ചെളിക്കൂഴിത്തണ്ട് റോഡ് 10 ലക്ഷം,ഇലവനാട് സൺഡേ സ്കൂൾ – ചാലുങ്കൽ കോളനി റോഡ് 18 ലക്ഷം,പുതുപ്പാടി – താണിക്കത്തടം കോളനി റോഡ് 10 ലക്ഷം,ഗവൺമെന്റ് എൽ പി എസ് വെണ്ടുവഴി – ചെളിക്കുഴിത്തണ്ട് റോഡ് 10 ലക്ഷം.
വാരപ്പെട്ടി പഞ്ചായത്തിൽ:പടിക്കാമറ്റം പടി -തണ്ടേപ്പടി റോഡ് 12 ലക്ഷം,ലത്തീൻ പള്ളി പടി – ഹെൽത്ത് സെന്റർ റോഡ് 12 ലക്ഷം, മൂടനാട്ട് കാവ് – ചരമ റോഡ് 12 ലക്ഷം,മനയ്ക്കപ്പടി – പൊത്തനക്കാവ് റോഡ് 12 ലക്ഷം,കാഞ്ഞിരക്കാട് -പൂമറ്റം റോഡ് 12 ലക്ഷം,പാത്തിനട – പൊങ്ങില്യം പാടം റോഡ് 15 ലക്ഷം.
പിണ്ടിമന പഞ്ചായത്തിൽ: ആയക്കാട് മരോട്ടി മുണ്ടയ്ക്കാപ്പടി റോഡ് 10 ലക്ഷം,നെടുമലത്തണ്ട് കോളനി റോഡ് 10 ലക്ഷം, പയസ് ഗാർഡൻ – വെൺമേനിമറ്റം ലിങ്ക് റോഡ് 10 ലക്ഷം,അമ്പോലിക്കാവ് – കമ്പനിപ്പടി റോഡ് 10 ലക്ഷം,ഐക്യപുരം റോഡ് 10 ലക്ഷം,മാലിപ്പാറ-ആലക്കാച്ചിറ റോഡ് 10 ലക്ഷം,മാലിപ്പാറ- വെള്ളിയാംതൊട്ടി പൂച്ചക്കുത്ത് റോഡ് 10 ലക്ഷം,ചേലാട് -പാടം മാലി റോഡ് 10 ലക്ഷം,ഭൂതത്താൻകെട്ട് – ഇല്ലിത്തണ്ട് റോഡ് 15 ലക്ഷം.
പല്ലാരിമംഗലം പഞ്ചായത്തിൽ: മാടവനക്കുടി- കക്കാട്ടൂർ റോഡ് 10 ലക്ഷം,വെള്ളാരമറ്റം- മണിക്കിണർ റോഡ് 10 ലക്ഷം,നെഹ്റു ജംഗ്ഷൻ – പള്ളിക്കരപ്പടി റോഡ് 10 ലക്ഷം,എസ് എൻ ഡി പി മടിയൂർ അംഗനവാടി റോഡ് 10 ലക്ഷം,അടിവാട് – പുഞ്ചക്കുഴി റോഡ് 10 ലക്ഷം, അടിവാട് മാലിക് ദിനാർ വെളിയംകുന്ന് കുടിവെള്ള പദ്ധതി റോഡ് 15 ലക്ഷം,കൂറ്റപ്പിള്ളി കവല – വള്ളക്കടവ് റോഡ് 15 ലക്ഷം.
നെല്ലിക്കുഴി പഞ്ചായത്തിൽ: ഓലിപ്പാറ -മാളികേപ്പടി റോഡ് 10 ലക്ഷം,ചെറുവട്ടൂർ കവല – കാവാട്ടുപടി റോഡ് 10 ലക്ഷം,പൂവത്തൂർ പള്ളിപ്പടി റോഡ് 10 ലക്ഷം,ചിറളാട് – ആയക്കാട് അമ്പലം പടി റോഡ് 10 ലക്ഷം,ഇന്ദിരാഗാന്ധി കോളേജ് തുരുത്ത് -എളമ്പ്ര റോഡ് 10 ലക്ഷം, തൃക്കാരിയൂർ -കരിപ്പൂഴി റോഡ് 10 ലക്ഷം, തൃക്കാരിയൂർ വളവ് കുഴി തോട് റോഡ് 10 ലക്ഷം,ത്രേസ്യ പോൾ – നെല്ലിക്കുഴി കനാൽ ബണ്ട് റോഡ് 15 ലക്ഷം.
കുട്ടമ്പുഴ പഞ്ചായത്തിൽ: ഗോതമ്പ് റോഡ് 25 ലക്ഷം,താലിപ്പാറ -മേട്നാ പാറക്കുടി റോഡ് 25 ലക്ഷം,നൂറേക്കർ – അട്ടിക്കുളം ക്രോസ് റോഡ് 10 ലക്ഷം, പത്മനാഭൻ പടി -വാഴയിൽ പടി റോഡ് 10 ലക്ഷം, താമര കുരിശ്- ആനക്കയം റോഡ് 10 ലക്ഷം.
കോട്ടപ്പടി പഞ്ചായത്തിൽ: കുന്നത്തുപീടിക – ഇറമ്പത്ത് റോഡ് 10 ലക്ഷം, ആനകൽ തോളേലി റോഡിൽ കേളൻചിറങ്ങര റോഡ് 10 ലക്ഷം,തുരങ്കം സൊസൈറ്റി പടി അമ്പലപ്പടി റോഡ് 10 ലക്ഷം,കൊള്ളിപറമ്പ്- കലയാംകുളം റോഡ് 15 ലക്ഷം,ചാമക്കാലപടി – കളമ്പാട്ടുകുടി പടി റോഡ് 15 ലക്ഷം,മൂന്നാം തോട് – വിയറ്റ്നാം കോളനി പുഞ്ചക്കര റോഡ് 15 ലക്ഷം.
കീരംപാറ പഞ്ചായത്തിൽ: കടുക്കാസിറ്റി ഓവുങ്കൽ കാളക്കടവ് റോഡ് 10 ലക്ഷം,കൊണ്ടിമറ്റം – കൂവപ്പാറ റോഡ് 10 ലക്ഷം,കോറിയ – കൂരികുളം റോഡ് 10 ലക്ഷം, കല്യാണിക്കൽ പടി – ആര്യപ്പിളളി റോഡ് 10 ലക്ഷം,കൃഷ്ണപുരം – തെക്കുമേൽ റോഡ് 12 ലക്ഷം.
കവളങ്ങാട് പഞ്ചായത്തിൽ: വെള്ളപ്പാറ ചെക് പോസ്റ്റ് റോഡ് 15 ലക്ഷം,വാലേത്തു കുടി-കൊള്ളിക്കടവ് റോഡ് 15 ലക്ഷം,പിട്ടാപ്പിളളി – കണ്ണോടിക്കോട് റോഡ് 15 ലക്ഷം,ചെമ്പൻകുഴി- തൊടിയാർ ലിങ്ക് റോഡ് 10 ലക്ഷം. എന്നിങ്ങനെ 60 റോഡുകൾക്കാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണത്തിനായി 7 കോടി 25 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതെന്നും ആൻ്റണി ജോൺ MLA അറിയിച്ചു.
NEWS
ഭൂതത്താന്‍കെട്ട് ബാരിയേജിന് സമീപത്തെ കൃഷിയിടത്തില്‍ കടുവയിറങ്ങി

കോതമംഗലം : ഭൂതത്താന്‍കെട്ട് കൂട്ടിക്കൽ ചേലക്കുളം പൈലിയുടെ കൃഷിയിടത്തില്‍ കടുവയിറങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞദിവസം ഇവിടെയെത്തിയ കടുവ വളര്‍ത്തുമൃഗങ്ങളെ ഓടിച്ചിരുന്നു. വളര്‍ത്തുനായയെ പിന്നീട് കണ്ടെത്തിയിട്ടില്ല. കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് പരിശോധനക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നട്ത്തുകയും മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശങ്ക പരിഹരിക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
NEWS
ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ പിടികൂടി.

കോതമംഗലം :- ചേലാട് സ്വദേശി കുര്യൻ എന്നയാളുടെ പറമ്പിൽ ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ ഇന്ന് പിടികൂടി. പറമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്ന പണിക്കാരാണ് കൈത്തോട്ടിൽ കിടന്ന പാമ്പിനെ ആദ്യം കണ്ടത്. കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ആവോലിച്ചാലിൽ നിന്നും പാമ്പുപിടുത്ത വിദഗ്ദ്ധൻ CK വർഗ്ഗീസ് എത്തി പാമ്പിനെ രക്ഷപെടുത്തി ഉൾ വനത്തിൽ തുറന്നു വിട്ടു.
NEWS
നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ ബിജെപി മെമ്പർ രാജി വച്ചു.

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം സനൽ പുത്തൻപുരയ്ക്കൽ രാജി വച്ചു. ഇന്ന് ഉച്ചക്ക് 3 മണിക്ക് പഞ്ചായത്ത് സെക്രട്ടറി മുൻപാകെ രാജി സമർപ്പിച്ചു. 2020 ഡിസംബർ മാസത്തിൽ നടന്ന തദ്ദേശ്ശ തെരഞ്ഞെടുപ്പിൽ പട്ടികജാതി സംവരണ വാർഡായി തെരഞ്ഞെടുത്ത തൃക്കാരിയൂർ തുളുശ്ശേരിക്കവല ആറാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ മത്സരിച്ച സനൽ 194 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം സ്ഥാനാർത്ഥി വി കെ ചന്ദ്രനെ പരാജയപ്പെടുത്തിയിരുന്നു.
സനലിന് വിദേശത്ത് ജോലി ശരിയായിട്ടുണ്ടെന്നും മൂന്നര മാസത്തിനകം വിദേശത്തേക്ക് പോകേണ്ടി വരുമെന്നതിനാലാണ് രാജി സമർപ്പിച്ചതെന്ന് സനൽ അറിയിച്ചു. തനിക്ക് എല്ലാവിധ പിന്തുണയും നൽകി കൂടെ നിന്ന പാർട്ടിയോടും പാർട്ടി പ്രവർത്തകരോടും, വാർഡ് നിവാസികളോടും എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നതായും സനൽ പറഞ്ഞു.
🌀കോതമംഗലം വാർത്ത ẇһѧṭṡѧƿƿıʟ ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME4 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT1 week ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME4 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE5 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE4 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം