കോതമംഗലം: വാഴക്കുളം വാരപ്പെട്ടി റോഡിൽ NSSHSS ജംഗ്ഷന് സമീപമുള്ള പൊതുമരാമത്ത് റോഡിൽ വ്യത്യസ്തത സമരവുമായി നാട്ടുകാരനായ യുവാവ് മീൻ പിടുത്തം നടത്തിയത് വേറിട്ട ഒരു സമരമുറക്കാഴ്ചയായിമാറി. ഒരു വർഷത്തിൽ ഏറെ ആയി തകർന്നു കിടക്കുന്ന റോഡിൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായിരിക്കുമായാണ്. നിരന്തരമായ നാട്ടുകാരുടെ സമരത്തെ തുടർന്ന് റോഡ് നന്നാക്കാൻ തുടങ്ങി എങ്കിലും പാതി വഴിയിൽ ഉപേക്ഷിച്ചസ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. മുൻപ് പ്രതിഷേധങ്ങൾ റോഡുപണിക്കായി കൊണ്ടുവന്ന സാമഗ്രികൾ തിരികെ കൊണ്ടുപോകുകയും ചെയ്തു. ഇതിനായി അനുവദിച്ച തുക വക മാറ്റിയോ എന്നും നാട്ടുകാർക്കു സംശയമായി.
നിരന്തരം അപകടം പതിവായിട്ടും അധികാരികൾ ആരും തിരിഞ്ഞു നോക്കുന്നില്ല എന്ന പരാതിയാണ് നാട്ടുകാർക്കുള്ളത്. ഇതിനെ തുടർന്നാണ് നാട്ടുകാരായ ചെറുപ്പക്കാർ വീണ്ടും സമരവുമായി വന്നത്. എങ്ങനെയെങ്കിലും അധികാരികളുടെ കണ്ണ് തുറപ്പിച്ചു ബന്ധപ്പെട്ടവർ റോഡ് നന്നാക്കണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. സമരത്തിന് അഭികേഷ് മാടത്തിപറമ്പിൽ, സുർജിത് വാരിയർ, വിശ്വാസ് മോഹൻ, ശ്രീഹരി മണ്ണുമാറ്റത്തിൽ, അനിൽകുമാർ എം ആർ തുടങ്ങിയവർ പങ്കെടുത്തു.