കോതമംഗലം : മാലിന്യ മുക്ത കേരളം ,വലിച്ചെറിയല്‍ മുക്ത കേരളം ,വൃത്തിയുള്ള വാരപ്പെട്ടി ലക്ഷ്യം വച്ച് 2023 ജൂണ്‍ 5 നകം പൂര്‍ത്തികരിക്കേണ്ട മഴക്കാല പൂര്‍വ്വ ശുചീകരണത്തിനായി വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പരിധിയിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോതമംഗലം നഗര അതിർത്തിയായ കോഴിപ്പിള്ളി പാലത്തിൽ നിന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉത്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.
വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.കെ ചന്ദ്രശേഖരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡയാന നോബി, പഞ്ചായത്ത്
വൈ. പ്രസിഡന്‍റ് ബിന്ദു ശശി , സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മാരായ എം.എസ് ബെന്നി, കെ.എം.സെയ്ത്,
ദീപ ഷാജു, പി പി കുട്ടൻ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ഹുസൈൻ, പ്രിയ സന്തോഷ്, ശ്രീകല സി, ഏയ്ഞ്ചൽ മേരി ജോബി, ദിവ്യ സലി, ബേസിൽ യോഹന്നാൻ , ഷജി ബ്ലസി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.സി അയ്യപ്പന്‍, എം പി വർഗീസ്, റോയി സ്ക്കറിയ, പഞ്ചായത്ത് സെക്രട്ടറി എം.എം.ഷംസുദ്ദീന്‍, ഹെൽത്ത് സൂപ്പർ വെസർ സുഗതൻ കെ. ആർ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ധന്യ സന്തോഷ് ,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സാബു എന്നിവര്‍ സംസാരിച്ചു.