കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തും യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2022 നവംബർ 18 മുതൽ 21 വരെ വിപുലമായി പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ വച്ച് നടക്കുകയാണ്.കേരളോത്സവത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡയാന നോബി, പഞ്ചായത്ത് അംഗങ്ങളായ പി പി കുട്ടൻ,ദീപ ഷാജു,കെ എം സെയ്ത്,എയ്ഞ്ചൽ മേരി ജോബി,ബേസിൽ യോഹന്നാൻ,കെ കെ ഹുസ്സൈൻ,ദിവ്യ സലി,എം എസ് ബെന്നി,ഷജി ബെസ്സി,യൂത്ത് കോർഡിനേറ്റർ ബിനോയ് ജോഷ്വാ,പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ധീൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
