Connect with us

Hi, what are you looking for?

CRIME

മോഷണത്തിന് പദ്ധതിയിട്ടിറങ്ങിയ വാരപ്പെട്ടി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

കോതമംഗലം : മോഷണത്തിന് പദ്ധതിയിട്ടിറങ്ങിയ മൂന്നുപേരെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം വാരപ്പെട്ടി കാഞ്ഞിരത്തിങ്കൽ വീട്ടിൽ സുബിൻ (22), കരിങ്ങാച്ചിറ, ഇരുമ്പനം, പാലത്തിങ്കൽ വീട്ടിൽ ദേവദത്തൻ (18) പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച ഗുഡ്സ് അപേ ഓട്ടോയും, പള്ളിക്കരയിൽ നിന്ന് മോഷ്ടിച്ച ഒരു പൾസർ മോട്ടോർസൈക്കിളും പോലിസ് കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിൻറെ നേതൃത്വത്തിൽ പ്രത്യക സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലാക്കുന്നത്. പകൽ മോഷണ സ്ഥലം കണ്ടു വച്ച ശേഷം രാത്രി ഓട്ടോയിലും ബൈക്കിലുമായി എത്തിയാണ് മോഷണം നടത്തുന്നത്. രാത്രി പോലിസിനെ കണ്ട സംഘം ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലിസ് സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.

സുബിൻ 2016 ൽ കോതമംഗലം പോലീസ് സ്റ്റേഷനിൽ മോഷണകേസ്സിൽ പ്രതിയാണ്. ദേവദത്തന് ഹിൽപാലസ്സ്, പുത്തൻകുരിശ് എന്നീ സ്റ്റേഷനുകളിലായി മോഷണം ഉൾപ്പെടെ 6 കേസുകളുണ്ട്. ഡി വൈ എസ് പി . ഇ.പി.റെജി, ഇൻസ്പെക്ടർ വി.ടി.ഷാജൻ, എസ് ഐമാരായ എം.പി.എബി, ഒ.വി.സാജൻ, കെ.പി.ഏലീയാസ്, എ എസ് ഐ സി.ഒ.സജീവ്, എസ് സി പി ഒ അബ്ദുൾ മനാഫ്, സി പി ഒ ടി.സന്ദീപ്, പ്രഭകരൻ, റോബിൻ ജോയി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു. രാത്രികാല പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും, ഇതിനായി പ്രത്യേക പോലീസ് ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും എസ്.പി കാർത്തിക് പറഞ്ഞു.

You May Also Like

NEWS

വാരപ്പെട്ടി: പഞ്ചായത്തിലെ സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു. വാരപ്പെട്ടി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പെടുത്തിയാണ് കോഴിപ്പിള്ളി, വാരപ്പെട്ടി ഇളങ്ങവം സർക്കാർ സ്കൂളുകൾക്കാണ് ക്ലാസ് മുറികളിലേക്കും ഓഫീസ് കൾക്കു മുള്ള ഫർണിച്ചറുകൾ വിതരണം...

NEWS

കോതമംഗലം :വാരപ്പെട്ടിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.അമ്പലംപടി -വാരപ്പെട്ടി റോഡിൽ നടുക്കുടി പാലത്തിനടിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.വെള്ളത്തിൽ കമഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കിടന്നിരുന്നത്. ജീൻസും ടീ ഷർട്ടുമാണ് വേഷം. സ്ഥലത്തെത്തിയ...

NEWS

വാരപ്പെട്ടി: വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂർ അംഗനവാടി പരിസരമാണ് പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ പിടവൂർഫിനിക്സ് ക്ലബ്ബിലെ അംഗങ്ങളായ യുവാക്കൾ കാടും പാലുകളും വെട്ടിമാറ്റി ശുചീകരിച്ചത്. അടുത്തിടെ ചിലയിടത്ത് അംഗനവാടി പരിസരം കാടുകയറി കിടന്നതിനാൽ അംഗനവാടിയി...

CHUTTUVATTOM

വാരപ്പെട്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ്29ാം മത് വാർഷികവും കുടുംബ മേളയും നടത്തി. വാരപ്പെട്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ് 29ാം മത്...

NEWS

കോതമംഗലം: – വാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിലെ മൂരി കുത്തി ഒരാൾ മരിച്ചു. വാരപ്പെട്ടി സ്വദേശി പദ്മകുമാർ (53)ആണ് മരിച്ചത്. ക്ഷേത്രത്തിൽ വളർത്തുന്ന മൂരിയായിരുന്നു. അമ്പല കമ്മിറ്റി അംഗമായിരുന്ന പദ്മകുമാറിനെ മൂരി തെങ്ങിനോട് ചേർത്ത്...

NEWS

കോതമംഗലം : വാരപ്പട്ടി സർവീസ് സഹകരണ ബാങ്കിന്റെ ഇളങ്ങവം ബ്രാഞ്ച് മന്ദിര ഉദ്ഘാടനം വ്യവസായ,നിയമ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം : രാത്രിയുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വീട് പൂർണ്ണമായും തകർന്നു. വാരപ്പെട്ടി പഞ്ചായത്തിൽ പിടവൂരിനു സമീപമാണ് സംഭവം. പിടവൂർ, മംഗലത്ത് ഷമീറിൻ്റെ വീടാണ് ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും, മഴയിലും...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...

AUTOMOBILE

കോതമംഗലം : കോതമംഗലം വാരപ്പെട്ടി വാഴക്കുളം റൂട്ടിൽ 07/08/2023 തിങ്കളാഴ്ച മുതൽ പുതിയ ബസ് സർവീസ് ആരംഭിക്കുന്നു. കോതമംഗലത്ത് നിന്നും വാരപ്പെട്ടി ആയവന കല്ലൂർക്കാട് വഴി വാഴക്കുളത്തിന് “സ്റ്റെല്ലാർ” എന്ന പേരിലാണ് പുതിയ...

error: Content is protected !!