കോതമംഗലം : ഇലട്രിക് ലൈനിനുള്ളിലൂടെ മരങ്ങൾ വളർന്നു കയറിയിട്ടും അധികൃതർ മരം വെട്ടിമാറ്റുന്നില്ല. വാരപ്പെട്ടി പഞ്ചായത്ത് മില്ലുംപടി -കീളാർ പാടം റോഡിലെ 4 ഉം 5 ഉം പോസ്റ്റിനിടയിൽ വരുന്ന കമ്പികൾക്കുള്ളിലൂടെയാണ് അപകടമരമായ നിലയിൽ മരം വളർന്നിരിക്കുന്നതു്.ഇ ല ട്രിസിറ്റി ജീവനക്കാരനെ നേരിൽ കണ്ടും പോത്താനിക്കാട് കെ.എസ്.ഇ – ബി. ജീവനക്കാരെ ഫോൺ മുഖേനയും വിവരം അറിയിച്ചിട്ടും മരങ്ങൾ വെട്ടിമാറ്റിയിട്ടില്ല മഴക്കാലം കൂടി വന്നതോടെ എപ്പോൾ വേണമെങ്കിലും ദൂരന്തം ഉണ്ടാകാം. വിദ്യാർത്ഥികൾ സഹിതം നൂറ് കണക്കിന് യാത്രക്കാർ സഞ്ചരിക്കു പ്രധാനപ്പെട്ട ഒരു റോഡ് വക്കിലാണ് അപകടം പതിയിരിക്കുന്നത്. വലിയ അപടെ സാധ്യത കണക്കിലെടുത്ത് മരം വെട്ടിമാറ്റുവാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
