കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് (മൈലൂർ) ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം. വാർഡിൽ നടന്ന ശക്തമായ മത്സരത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ.കെ ഹുസൈൻ 25 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർഥി ഷിബു വർക്കിയെ പരാജയപ്പെടുത്തിയത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണിത്. വാർഡ് മെമ്പറായിരുന്ന സി.കെ അബ്ദുൽ നൂറിന്റെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 301 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അബ്ദുൽ നൂർ കഴിഞ്ഞ തവണ വിജയിച്ചത്.
