Connect with us

Hi, what are you looking for?

NEWS

വടാട്ടുപാറയിൽ നിന്നും കുട്ടിക്കുറുമ്പനെ മുത്തങ്ങയിലേക്ക് കൊണ്ടുപോയി

കോതമംഗലം: വടാട്ടുപാറക്കു സമീപം ഇടമലയാർ നും പലവൻപടിക്കു മിടയിലാണ് മൂന്ന് മാസം പ്രായം തോന്നിക്കുന്ന കുട്ടിക്കൊമ്പനെ കൂട്ടംതെറ്റി കണ്ടെത്തിയത്. ശക്തമായ ഒഴുക്കിൽപ്പെട്ട് പുഴയിലൂടെ ഒഴുകി എത്തിയത് എന്നാണ് നിഗമനം. വനപാലകർ താത്കാലിക ബാരിക്കേഡ് കെട്ടി അതിനുള്ളിൽ ആക്കി പഴവും വെള്ളവും കൊടുത്താണ് കുട്ടി കരിവീരനെ പരിപാലിക്കുകയായിരുന്നു. താൽക്കാലിക വേലിക്കുള്ളിൽ പാർപ്പിച്ചിരിക്കുന്ന കുട്ടിക്കൊമ്പനെ ആനക്കൂട്ടം രാത്രിയിൽ വന്ന് കൂട്ടികൊണ്ടുപോകും എന്ന നിഗമനത്തിലായിരുന്നു വനപാലകർ.

കാട്ടാനക്കുട്ടിക്ക് ഏകദേശം മൂന്ന് മാസം മാത്രമാണ് പ്രായമെന്നും, നിലവിൽ ആനക്കയം ഫോറസ്റ്റ് ക്യാമ്പ് ഷെഡിനു സമീപം താൽക്കാലികമായി വേലി കെട്ടി സംരക്ഷിച്ചിരിക്കുന്ന കാട്ടാനക്കുട്ടിയുടെ ആരോഗ്യനില വഷളാവുകയാണെന്നും, കടുത്ത ചൂടിലും മറ്റും കാട്ടാനക്കുട്ടി ക്ഷീണിതനാണെന്നും അതുകൊണ്ട് ഏതെങ്കിലും സുരക്ഷിതമായ ആന പരിപാലന കേന്ദ്രത്തിലേക്ക് കുട്ടി ആനയെ അടിയന്തിരമായി മാറ്റുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും ആന്റണി ജോൺ എംഎൽഎ വനം വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

തുടർന്ന് ഒരാഴ്ചത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ഇന്നലെ വെള്ളിയാഴ്ച സന്ധ്യയോടെ ആനയെ മുത്തങ്ങ ആനവളർത്തൽ കേന്ദ്രത്തിലേക്ക് മാറ്റുകകയായിരുന്നു. ആഹാര രീതിയിൽ വന്ന മാറ്റം മൂലം അവശനിലയിലായിരുന്ന കുട്ടിയാനയെ പരിചരിച്ചിരുന്നത് വനംവകുപ്പ് വാച്ചറും വടാട്ടുപാറ സ്വദേശിയുമായ സജി തങ്കപ്പനാണ്. ചുരുങ്ങിയ ദിവസം കൊണ്ട് കുട്ടിക്കുറുമ്പൻ ഏവരുടെയും മനംകവർന്നിരുന്നു. ഇന്നലെ രാത്രിയിൽ വാഹനത്തിൽ മുത്തങ്ങയിലേക്ക് യാത്ര തിരിച്ച കുട്ടിക്കുറുമ്പൻ തുമ്പിക്കൈ വീശി തന്നെ പരിചരിച്ചവരോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും ചെയ്‌തു. കുറുമ്പും കുസൃതിയുമായി കഴിഞ്ഞ നമ്മുടെ കുട്ടിക്കുറുമ്പൻ അങ്ങനെ വയനാടിന്റെ മകനായി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങിയ വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടമ്പുഴയേയും വടാട്ടുപാറയേയും തമ്മിൽ ബന്ധിപ്പിക്കുന്ന...

NEWS

കോതമംഗലം : കോതമംഗലം വടാട്ടുപാറയിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. വടാട്ടുപാറ എടത്തട്ടപ്പടി മാടവന സലീമിന്റെ വീട്ടിലെ കോഴിക്കൂടിനു സമീപത്ത് നിന്നുമാണ് വെള്ളിയാഴ്ച പുലർച്ചെ 4 മണി യോടെ പ്രശസ്ത പാമ്പ് പിടുത്ത...

CHUTTUVATTOM

കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...

NEWS

കോതമംഗലം :- വടാട്ടുപാറയിൽ ഒളിമ്പ്യൻ അനിൽഡാ തോമസിൻ്റെ വളർത്തുനായയെ പുലിയെന്നു സംശയിക്കുന്ന ജീവി കടിച്ചു കൊന്നു. കഴിഞ്ഞ രാത്രിയാണ് സംഭവം. വടാട്ടുപാറ, പലവൻപടി, ചിറ്റയം തോമസിൻ്റെ വീട്ടിലെ വളർത്തുനായ യാണ് പുലിയുടെ ആക്രമണത്തിൽ...

NEWS

കോതമംഗലം : വടാട്ടുപാറ അരീക്കാസിറ്റിയിൽ വളർത്തു നായ്ക്കളെ അജ്ഞാത ജീവി കൊലപ്പെടുത്തിയ സാഹചര്യത്തിൽ പ്രദേശത്ത് അടിയന്തര മായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ തീരുമാനം.  വട്ടക്കുന്നേൽ വീട്ടിൽ കുഞ്ഞാപ്പുവിന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളർത്തു നായയെയാണ്...

NEWS

കോതമംഗലം: – മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഇന്ന് വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽവർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവർ...

NEWS

കോതമംഗലം :- റോഡിനു കുറുകെ ചാടിയ മ്ളാവ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്, ഇന്നലെ രാത്രി 11.30- ഓടെ വടാട്ടുപാറക്ക് സമീപമാണ് അപകടം ഉണ്ടായത്. KSRTC കണ്ടക്ടർ ആയ ബേസിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക്...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

കോതമംഗലം :വടാട്ടുപാറയിൽ വന്യ മൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനായി 7 കിലോമീറ്റർ ദൂരത്തിൽ 16 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാൻ അനുമതിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു...

CHUTTUVATTOM

കോതമംഗലം : നാഗാലാ‌ൻഡിലെ കൊഹിമ രൂപതാ വൈദികൻ ഫാ. ബെന്നി വർഗീസ് ഇടത്തട്ടേലിനെ (53)അരുണചാൽ പ്രദേശിലെ ഇറ്റാനഗർ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇറ്റാനഗർ ബിഷപ്പ് ജോൺ തോമസ് കട്ടരുകുടിയിൽ...

CRIME

കോതമംഗലം : കുട്ടമ്പുഴ എക്സെസ് റെയ്ഞ്ച് ഇൻസ്പെക്ടറും പാർട്ടിയും ബഹു. ഡെപ്യുട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ധേശ പ്രകാരം ഭൂതത്താൻകെട്ട്, വടാട്ടുപാറ എന്നീ വിനോദ സഞ്ചാര മേഖലകളിൽ പൊതുസ്ഥലത്ത് വെച്ച് മദ്യം കഴിക്കുന്നതായും അനധികൃത...

NEWS

കോതമംഗലം :- വടാട്ടുപാറ മീരാൻസിറ്റിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ അടുക്കളയിൽ കൂറ്റൻ രാജവെമ്പാലയെ കണ്ടെത്തി. വീടിൻ്റെ അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ ഒളിച്ചിരുന്ന രാജവെമ്പാലയെ പ്രമുഖ പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേക്കമാലിയാണ് പിടികൂടിയത്. 16 അടിയോളം...

error: Content is protected !!