കോതമംഗലം : നഗരത്തിൽ അഴിഞ്ഞാടിയ മദ്യ വയസ്കനെ പോലീസും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മേഖല പ്രസിഡണ്ട് ഷെമീർ മുഹമ്മദും കൂടി കീഴ്‌പ്പെടുത്തി. കഞ്ചാവിന്റെ ലഹരിയിലെന്ന് സംശയിക്കുന്ന ഇയാൾ വലിയ കല്ലുകൾ വണ്ടിയുടെ മുകളിലേക്ക് ഇടുന്നത് കണ്ട യൂത്ത് വിംഗ് പ്രസിഡന്റ് ആദ്യം കല്ലുകൾ പിടിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ റോഡിൽ കിടക്കുകയും ഗതാഗത പ്രശ്‌നം സ്രഷ്ടിക്കുകയും ചെയ്‌തു. ആളുകൾ നോക്കിനിൽക്കേ KSRTC ബസിന് മുൻപിലേക്ക് എടുത്തു ചാടി പ്രശ്‌നങ്ങൾ ഉണ്ടാക്കുവാനും ശ്രമിച്ചു. പിന്നീട് വാഹങ്ങളിലേക്കും കടകളിലേക്കും കല്ല് എടുത്ത് എറിയുകയും ചെയ്‌തു. തുടർന്നാണ് യൂത്ത് വിംഗ് പ്രസിഡന്റ് ഷമീർ അവസരോചിതമായ ഇടപെടലിലൂടെ പോലീസ് സഹായത്തോടെ അക്രമകാരിയായ മധ്യവയസ്കനെ കീഴ്‌പ്പെടുത്തിയത്. തുടർന്ന് ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു.
