Connect with us

Hi, what are you looking for?

NEWS

നഗരം കൂരിരുട്ടിൽ; തെരുവ് വിളക്കുകൾ തെളിയും വരെ കെ.എസ്.ഇ.ബി ബില്ലടക്കില്ല; മർച്ചൻ്റ് യൂത്ത് വിംഗ്

കോതമംഗലം: കോതമംഗലം നഗരത്തിൽ തെരുവ് വിളക്കുകൾ തെളിയും വരെ കെ.എസ്.ഇ.ബി ബില്ലടക്കില്ലന്ന് മർച്ചൻ്റ് യൂത്ത് വിംഗ്. മാസങ്ങളായി കോതമംഗലം ടൗണിൽ സ്ട്രീറ്റ് ലൈറ്റ്, ഹൈമാസ്റ്റ് ലൈറ്റ് ഒന്നും തന്നെ പ്രകാശിക്കാതെ രാത്രിയിൽ നഗരം കൂരിരുട്ടിലാണ്. രാത്രിയിൽ കടകൾ അടക്കുന്നതോടെ നഗരം ഇരുട്ടിലാകും. പിന്നെ സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമായി മാറും. നിരവധി തവണ നഗരസഭ അധിക്യതർക്ക് പരാതി നൽകിയെങ്കിലും നഗരസഭ ഇക്കാര്യത്തിൽ ചെറുവിരലനക്കാതെ സ്വകാര്യ കമ്പനിക്ക് അനുകൂല നടപടി സ്വീകരിക്കുകയാണ് ചെയ്യുന്നത്. സ്ട്രീറ്റ്ലൈറ്റുകൾ തെളിയാത്തിൽ നഗരസഭയുടെെ അലംബാവം ചൂണ്ടി കാണിച്ച്‌ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോതമംഗലം ടൗൺ യൂത്ത് വിങ് യൂണിറ്റ് സന്ധ്യക്ക് പന്തം കൊളുത്തി പ്രതിഷേധ സമരം നടത്തി.

കോതമംഗത്തു സ്ട്രീറ്റ് ലൈറ്റ് തെളിയിക്കും വരെ കോതമംഗലം മേഖലയിലെ മുഴുവൻ വ്യാപാരികളും കറന്റ്‌ ബില്ല് അടക്കാതെ പ്രതിഷേധിക്കുമെന്ന് മർച്ചന്റ് യൂത്ത് വിങ് പ്രസിഡന്റ് ഷെമീർ മുഹമ്മദ്‌ അറിയിച്ചു. പ്രതിഷേധ സമരങ്ങൾക്ക് മർച്ചന്റ് വർക്കിംഗ്‌ പ്രസിഡന്റ് മാരായ എം.ബി നൗഷാദ്, മാമ്മച്ചൻ ജോസഫ് എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമതി യൂണിറ്റ് പ്രസിഡന്റ് ബേബി ആഞ്ഞിലിവേലിൽ ഉദ്ഘാടനം ചെയ്തു, യൂത്ത് വിങ് യൂണിറ്റ് സെക്രട്ടറി ലിബിൻ മാത്യു സ്വാഗതം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി മൈതീൻ ഇഞ്ചക്കുടി മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ ജോയിന്റ് സെക്രട്ടറിമാരായ സലിം മംഗലപ്പാറ, ജിജോ തോമസ്, ഷിന്റോ ഏലിയാസ്, യൂത്ത് വിങ് ട്രഷറർ അർജുൻ സ്വാമി എന്നിവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്ത് സപ്ലൈകോ ഈസ്റ്റര്‍-റംസാന്‍-വിഷു ഫെയര്‍ പേരിന് മാത്രം. 13 (13/4) വരെയാണ് സപ്ലൈകോ ഈസ്റ്റര്‍-റംസാന്‍-വിഷു ഫെയര്‍ നടത്തുന്നത്.ഇത്തവണത്തെ ഫെയര്‍ വലിയ ആകര്‍ഷകമല്ലെന്നുമാത്രം.സബ്‌സിഡി സാധനങ്ങള്‍ പകുതിപോലും ലഭ്യമല്ല.പതിമൂന്ന് ഇനങ്ങളില്‍ നാലെണ്ണം മാത്രമാണ് കോതമംഗലത്തെ...

NEWS

കോതമംഗലം : ചേലാട് കള്ളാട് ഭാഗത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ സമീപവാസിയായ ടാപ്പിങ് തൊഴിലാളിയടക്കം രണ്ടുപേർ കസ്റ്റഡിയിൽ. കള്ളാട് ചെങ്ങമനാട്ട് വീട്ടിൽ സാറാമ്മ ഏലിയാസാണ് (72) തിങ്കളാഴ്ച വീടിനുള്ളിൽ കൊല്ലപ്പെട്ടത്. കൊല നടന്ന...

NEWS

കോതമംഗലം: കോതമംഗലത്ത് പന്ത്രണ്ട് പേരെ കടിച്ച നായ്ക്ക് നായക്ക് പേ വിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് നായ ഓടിനടന്ന് ആളുകളെ കടിച്ചത്. നായക്ക് പേ വിഷബാധയുണ്ടായിരുന്നതായാണ് വെറ്റിനറി കോളേജിലെ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.നായയുടെ ജഢമാണ്...

NEWS

    കോതമംഗലം : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയ ഫാ. ജോയി പീണിക്കപറമ്പിൽ പ്രഥമ ദേശീയ അവാർഡ് ഏറ്റുവാങ്ങി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്.കായിക ലോകത്ത് മിന്നിത്തിളങ്ങുന്ന കോളേജിന്റെ 2022 -23...