കോതമംഗലം : ഇന്ന് രാവിലെ പതിനൊന്നരയോടെ കോതമംഗലത്തുണ്ടായ റോഡപകടത്തില്‍ ബൈക്ക് യാത്രികനായ ഡന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. തങ്കളം മാര്‍ ബസേലിയോസ് ഡന്‍റല്‍ കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥി അശ്വിന്‍ (24) ആണ് മരിച്ചത്. കോട്ടപ്പടി നാഗഞ്ചേരി പുതുക്കുന്നത്ത് ഡോ.എൽദോ റാഡോയുടെ മകനാണ് ഡോ.അശ്വിൻ എൽദോ. തങ്കളത്തിന് സമീപം ബസിനെ ഓവര്‍ടേക്ക ചെയ്യുന്നതിനിടെ എതിരെവന്ന സ്കൂട്ടറിലിടിക്കാതിരിക്കാന്‍ ബ്രേക്ക് ചെയ്ത ബൈക്ക് റോഡില്‍ തെന്നി മറിയുകുയും അശ്വിന്‍റെ ശരീരത്തിലൂടെ കെ.എസ്.ആര്‍.ടി.സി.ബസിന്റെ പിൻചക്രങ്ങൾ കയറുകയുമായിരുന്നു. വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം നാഗഞ്ചേരി സെന്റ് ജോർജ്ജ് ഹെബ്രോൻ പള്ളിയിൽ (20-12-22)സംസ്‌കരിക്കും. ഡോ. മെലനി യാണ് അമ്മ. ആഷ്‌ലി,ആഷിഷ് എന്നിവർ സഹോദരങ്ങൾ.
