Connect with us

Hi, what are you looking for?

CRIME

ഹോട്ടൽ കുത്തി തുറന്ന് മോഷണം നടത്തിയ കേസിൽ കോതമംഗലം സ്വദേശി പെരുമ്പാവൂർ പോലീസിന്റെ പിടിയിൽ

പെരുമ്പാവൂർ : മാറമ്പിള്ളിയിൽ ഹോട്ടൽ കുത്തി തുറന്ന് മോഷണം നടത്തിയ കേസിൽ 2 പേർ പിടിയിൽ. തൃക്കാരിയൂർ അയിരൂർപ്പാടം വിമലാലയത്തിൽ വിവേക് (22)ഡിണ്ടിഗൽ ചിന്നാലപ്പെട്ടി പൂഞ്ചോലൈ രംഗനാഥൻ (ജീവ 23) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ 31 ന് പുലർച്ചെ രണ്ടു മണിയോടെ മാറമ്പിള്ളിയിലെ ഹോട്ടലിന്റെ ഡോർ തുറന്ന് അകത്ത് കയറി 84000 രൂപ മോഷണം നടത്തുകയായിരുന്നു. തുടർന്ന് പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിവേകിനെ പെരുമ്പാവൂർ ഭാഗത്തുനിന്നും, രംഗനാഥനെ തമിഴ്നാട് ഡിണ്ടിഗൽ ഭാഗത്തുനിന്നുമാണ് പിടികൂടിയത്. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച സർക്കസിൽ മരണക്കിണർ ബൈക്ക് അഭ്യാസിയായ രംഗനാഥനെ പോലീസ് മണിക്കൂറുകളോളം പിന്തുടർന്നാണ് പിടികൂടിയത്.

2018 ൽ മോഷണത്തിന് കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്നും ഇറങ്ങിയ രംഗനാഥൻ രണ്ടുമാസം മുമ്പാണ് വിവേകിനെ പരിചയപെട്ടത്. അതിനുശേഷം ഒരുമിച്ച് താമസിച്ച് ഇവർ മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു.. വിവേകിന് എടത്തല, ആലുവ, മുളന്തുരുത്തി, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിൽ മോഷണക്കേസ് പ്രതിയാണ്. രംഗനാഥനും നിരവധി കേസുകളിൽ പ്രതിയാണ്.എ.എസ്.പി അനൂജ് പലിവാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, എസ്.ഐമാരായ ജോസി എം. ജോൺസൻ, ഒ.എസ്. രാധാകൃഷ്ണൻ ,എ.എസ്.ഐ എം.കെ അബ്ദുൾ സത്താർ, എസ്.സി.പി.ഒ പി.എ.അബ്ദുൾ മനാഫ്, സി.പി.ഒ മാരായ എം.ബി.സുബൈർ, എ.എൽ. നാദിർഷ, ശ്രീജിത്ത് രവി എന്നിവരാണ് ഉണ്ടായിരുന്നത്.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...