Connect with us

Hi, what are you looking for?

Business

കോതമംഗലം ആയുർഗൃഹം ഹോസ്പിറ്റലിൽ മെഗാ മെഡിക്കൽ ക്യാമ്പ്.

കോതമംഗലം:  തൃക്കറിയൂർ ആയുർഗൃഹം മൾട്ടി സ്പെഷ്യലിറ്റി ഹോസ്‌പിറ്റലിൽ മാർച്ച് 2 മുതൽ 8 വരെ സ്പെഷ്യലിറ്റി ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഈ സൗജന്യ രോഗനിർണ്ണയ ക്യാമ്പിൽ കേരളത്തിലെ പല ജില്ലകളിൽ നിന്നുള്ള മികച്ച ആയുർവേദ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. വിട്ട് മാറാത്ത രോഗങ്ങൾ, പ്രമേഹം കൊളസ്‌ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ, സ്ത്രീ രോഗങ്ങൾ, വാർധക്യ സഹജമായ രോഗങ്ങൾ, കോവിഡാനന്തര ബുദ്ധിമുട്ടുകൾ, ചർമ്മ രോഗങ്ങൾ, സൗന്ദര്യ പ്രശ്നങ്ങൾ എന്നീ വിഭാഗങ്ങളിൽ വർഷങ്ങളുടെ പ്രവർത്തി പരിചയം ഉള്ള ഡോക്ടർമാരുടെ സേവനം ഒരു കുടക്കീഴിൽ ഒരുക്കുന്നു.ഒരാഴ്ച്ച നീളുന്ന ക്യാമ്പ് ബുധനാഴ്ച രാവിലെ നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.എം. മജീദ് ഉൽഘാടനം ചെയ്യന്നതാണ്. അന്നേ ദിവസം ക്യാമ്പ് നയിക്കുന്ന Dr മൂസാകുഞ്ഞ് എം, ആയുർഗൃഹം ഡയറക്ടർ Dr അനീഷ് വിശ്വനാഥൻ, വാർഡ് മെമ്പർ സനൽ പി.കെ., അനിൽ ഞാളൂർമഠം എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നതാണ്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ഈ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബുക്കിങ്ങിനും വേണ്ടി 9400100600 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

You May Also Like

CRIME

കോതമംഗലം: മാതിരപ്പിള്ളി ഷോജി വധക്കേസിൽ 11 വർഷത്തിന് ശേഷം പ്രതി പിടിയിൽ. ഭർത്താവ് ഷാജിയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2012 ഓഗസ്റ്റ് 8-നാണ് ഷോജിയെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.ലോക്കൽ പൊലീസ്...

CRIME

അതിഥി തൊഴിലാളിയുടെ പണമടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ അറസ്റ്റിൽ . പെഴയ്ക്കാപ്പിള്ളി മാനാറി ഭാഗത്തുള്ള പാലോം പാലത്തിങ്കൽ വീട്ടിൽ ഷാനിദ് (24) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21 ന് പൂവത്തൂരിലാണ്...

CRIME

കോതമംഗലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം കരിപ്പാച്ചിറയ്ക്ക് സമീപം കളപ്പുരക്കുടി വീട്ടിൽ മർക്കോസ് ( ബേബി വർക്കി 61) നെയാണ് കോതമംഗലം പോലീസ്...

NEWS

പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റും മതിലിന്റെ ഒരു ഭാഗം പൊളിച്ചു. നവ കേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചത് .പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ...