കോതമംഗലം: തൃക്കറിയൂർ ആയുർഗൃഹം മൾട്ടി സ്പെഷ്യലിറ്റി ഹോസ്‌പിറ്റലിൽ മാർച്ച് 2 മുതൽ 8 വരെ സ്പെഷ്യലിറ്റി ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഈ സൗജന്യ രോഗനിർണ്ണയ ക്യാമ്പിൽ കേരളത്തിലെ പല ജില്ലകളിൽ നിന്നുള്ള മികച്ച ആയുർവേദ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. വിട്ട് മാറാത്ത രോഗങ്ങൾ, പ്രമേഹം കൊളസ്‌ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ, സ്ത്രീ രോഗങ്ങൾ, വാർധക്യ സഹജമായ രോഗങ്ങൾ, കോവിഡാനന്തര ബുദ്ധിമുട്ടുകൾ, ചർമ്മ രോഗങ്ങൾ, സൗന്ദര്യ പ്രശ്നങ്ങൾ എന്നീ വിഭാഗങ്ങളിൽ വർഷങ്ങളുടെ പ്രവർത്തി പരിചയം ഉള്ള ഡോക്ടർമാരുടെ സേവനം ഒരു കുടക്കീഴിൽ ഒരുക്കുന്നു.ഒരാഴ്ച്ച നീളുന്ന ക്യാമ്പ് ബുധനാഴ്ച രാവിലെ നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.എം. മജീദ് ഉൽഘാടനം ചെയ്യന്നതാണ്. അന്നേ ദിവസം ക്യാമ്പ് നയിക്കുന്ന Dr മൂസാകുഞ്ഞ് എം, ആയുർഗൃഹം ഡയറക്ടർ Dr അനീഷ് വിശ്വനാഥൻ, വാർഡ് മെമ്പർ സനൽ പി.കെ., അനിൽ ഞാളൂർമഠം എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നതാണ്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ഈ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബുക്കിങ്ങിനും വേണ്ടി 9400100600 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.