Connect with us

Hi, what are you looking for?

NEWS

തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു – ആന്റണി ജോൺ എം എൽ എ.

കോതമംഗലം : കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡ് യാഥാർത്ഥ്യമാകുന്നു.റോഡ് നിർമ്മാണത്തിനാവശ്യമായ മുഴുവൻ സ്ഥലവും ഏറ്റെടുത്ത് ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് കഴിഞ്ഞതായും എം എൽ എ അറിയിച്ചു. ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഭൂമി പൊന്നും വിലയ്ക്ക് ഏറ്റെടുക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുകയും 12 പേരിൽ നിന്നായി 87.5 സെന്റ് സ്ഥലം ഏറ്റെടുക്കുകയും ഭൂമി ഏറ്റെടുത്തവർക്കായി 2.5 കോടി തുക കൈമാറുകയും ചെയ്തു.മിനി സിവിൽ സ്റ്റേഷന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ 31.5 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങളായി ഹൈക്കോടതിയിൽ സ്റ്റേ നിലനിന്നിരുന്നു.ഹൈക്കോടതിയിൽ നടത്തിയ ഇടപെടലിനെ തുടർന്ന് കേസ് തീർപ്പാക്കി സ്റ്റേ ഒഴിവാക്കി പ്രസ്തുത സ്ഥലം കൂടി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിയതോടെയാണ് സ്ഥലം ഏറ്റെടുപ്പ് നടപടികൾ പൂർത്തീകരിച്ചത്. 2019 – 20 സംസ്ഥാന ബഡ്ജറ്റിൽ 14.5 കോടി രൂപയാണ് ബൈപാസ് നിർമ്മാണത്തിന് അനുവദിച്ചിരുന്നത്.

തങ്കളം ലോറി സ്റ്റാന്റിൽ നിന്നും ആരംഭിച്ച് കോഴിപ്പിള്ളിയിൽ അവാസാനിക്കുന്ന ബൈപ്പാസ് റോഡിന്റെ ദൂരം 3 കിലോമീറ്ററാണ്. 15 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്ത് 7.5 മീറ്റർ വീതിയിൽ GSB, WMM എന്നിവ വിരിച്ച് ആധുനിക BMBC നിലവാരത്തിലാണ് ബൈപാസ് നിർമ്മിക്കുന്നത്. അതോടൊപ്പം റോഡിന്റെ സംരക്ഷണത്തിനാവശ്യമായ സംരക്ഷണ ഭിത്തികളും,കാനകളും, കലുങ്കുകളും നിർമ്മിക്കും.കൂടാതെ സൈൻ ബോർഡുകൾ അടക്കമുള്ള എല്ലാ റോഡ് സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തി ആധുനിക നിലവാരത്തിലാണ് നിർമ്മാണ പ്രവർത്തികൾ നടത്തുന്നത്. ബൈപാസിന്റെ നിർമ്മാണോദ്ഘാടനം ജനുവരി 27 ബുധനാഴ്ച 3 PM ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവ്വഹിക്കും.കോതമംഗലം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതും നഗരത്തിന്റെ വികസനക്കുതിപ്പിന് കരുത്ത് പകരുന്നതുമായ തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡ് യാഥാർത്യമാക്കുവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ആന്റണി ജോൺ എം എൽ എ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ വിത്തൂട്ട് പദ്ധതിയുടെ റേഞ്ച് തല ഉദ്ഘാടനവും, വനമഹോത്സവ സമാപനം ചടങ്ങും ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്നു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്...

NEWS

കോതമംഗലം:മെഡിക്കല്‍ മേഖലയിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബിജെപി എറണാകുളം ഈസ്റ്റ് ജില്ല കമ്മറ്റിയുടെ നേത്രത്വത്തില്‍ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക്...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ ആന്റണി ജോൺ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ മേഖലയിൽ വിവിധ സ്ഥലങ്ങളിലായി 8 ഹൈ മാസ്റ്റ്...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, ഹിന്ദി, ഫിസിക്സ്‌, കെമിസ്ട്രി,ബോട്ടണി,സൂവോളജി, മാത്തമാറ്റിക്സ്, ബി. വോക് ഡാറ്റ അനലിറ്റിക്സ് & മെഷീൻ ലേർണിങ്, എന്നീ ബിരുദ പ്രോഗ്രാമുകളിലും,ഇംഗ്ലീഷ്,ഫിസിക്സ്‌, സൂവോളജി, സ്റ്റാറ്റിസ്റ്റിക്സ്,എം. കോം....

NEWS

കോതമംഗലം : വൈ എം സി എ മൂവാറ്റുപുഴ റീജിയൺ 2025 – 26 വർഷത്തെ പ്ലാനിങ് ഫോറവും ഡയാലിസിസ് സഹായത യോജന പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. പ്ലാനിങ് ഫോറത്തിന്റെ ഉദ്ഘാടനം ആന്റണി...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ 1, 31 വാർഡുകളിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള കൗൺസിലേഴ്‌സ് എക്‌സലന്റ് വിദ്യാഭ്യാസ അവാർഡ് വിതരണവും, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ ആന്റണി ജോൺ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ 314 ജംഗ്ഷനിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച്...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയിലെ 3,4 വാർഡുകളുടെ വർഷങ്ങളായിട്ടുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി  കരിങ്ങഴ കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ബഹു.സഹകരണ, തുറമുഖ, ദേവസ്വം...

NEWS

കോതമംഗലം :കറുകടത്ത് വിളവെടുക്കാറായ റംബുട്ടാൻ മരം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി.മാധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായ കറുകടം കുന്നശ്ശേരിയിൽ കെ. പി. കുര്യാക്കോസിന്റെ പുരയിടത്തിലെ വിളവെടുക്കാറായ റമ്പൂട്ടാൻ മരമാണ് രാത്രിയുടെ മറവിൽ അതിക്രമിച്ച് കയറി...

NEWS

കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി...

ACCIDENT

നേര്യമംഗലം: കോതമംഗലം-നേര്യമംഗലം റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലില്‍ ഇടിച്ച് തലകീഴായ് മറിഞ്ഞ് അപകടം. നെല്ലിമറ്റം മില്ലുംപടിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ആംബുലന്‍സ്...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ താലൂക്ക് ആശുപത്രി മുതൽ പ്രൈമറി ഹെൽത്ത് സെന്റർ വരെ 8.02 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി ആന്റണി കോൺ എം എൽ എ അറിയിച്ചു.കോതമംഗലം...

error: Content is protected !!