Connect with us

Hi, what are you looking for?

NEWS

രക്ഷാകർത്താക്കളുടെ നിർദ്ദേശം അവഗണിച്ചു; ഓണാഘോഷത്തിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾ ചികിത്സയിൽ

കോതമംഗലം : തങ്കളം ഗ്രീൻ വാലി പബ്ലിക്ക് സ്കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ നേടി. കുടിവെള്ളത്തിൽ നിന്നുമാണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ പോലെയുള്ള ആരോഗ്യപ്രശനങ്ങൾ നേരിട്ടതെന്ന് മാതാപിതാക്കൾ വ്യക്തമാക്കുന്നു.  ആശുപത്രികളിൽ ചികിത്സ നേടിയവർ സുഖം പ്രാപിച്ചു വരുന്നു.

സ്കൂൾ വളപ്പിലെ കിണറ്റിലെ വെള്ളമാണ് ശുദ്ധീകരിക്കാതെ കുട്ടികൾക്ക് കുടിവെള്ളമായി നൽകിയതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. ഈ കിണറ്റിലെ വെള്ളത്തെക്കുറിച്ചും പാഴി പിടിച്ചു കിടക്കുന്ന അവസ്ഥയെക്കുറിച്ചും മാതാപിതാക്കൾ മാനേജ്മെന്റിനോട് പരാതി പറഞ്ഞെങ്കിലും അവഗണിക്കുകയായിരുന്നു. കുടിവെള്ളത്തിന്റെ രുചി വ്യത്യാസത്തെ കുറിച്ച് വിദ്യാർത്ഥികൾ തന്നെ നിരവധി പരാതികൾ ഉന്നയിച്ചിട്ടുള്ളതായി രോഗാവസ്ഥയിലുള്ള കുട്ടികൾ വ്യക്തമാക്കുന്നു. കിണർ ശുജീകരണം, വാട്ടർ ഫിൽറ്റർ പിടിപ്പിക്കേണ്ടതിന്റെ ആവശ്യകത, കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങൾ പി.റ്റി.എ ഭാരവാഹികൾ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടെങ്കിലും അവഗണിക്കുകയായിരുന്നു എന്ന് രക്ഷാകർത്താക്കൾ പറയുന്നു. ഓണാവധിയും ആരോഗ്യവും നഷ്ടപെട്ടത് കൂടാതെ മാനസിക ക്ലേശവും അനുഭവിക്കേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികളും അവരുടെ കുടുംബവും.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...