Connect with us

Hi, what are you looking for?

CHUTTUVATTOM

വന്യമൃഗ ഭീഷണിക്ക് പരിഹാരം വേണമെന്നാവശ്യപ്പെട്ട് കോതമംഗലം ഡി എഫ് ഒ ഓഫീസിന് മുന്നിലേക്ക് ഐ എൻ റ്റി യു സി മാർച്ചും ധർണ്ണയും നടത്തി.

കോതമംഗലം : കോതമംഗലം താലൂക്കിലെ കോട്ടപ്പടി ,പിണ്ടിമന, കവളങ്ങാട് ,കുട്ടമ്പുഴ പഞ്ചായത്തുകളിൽ ജനജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്ന വന്യമൃഗ ഭീഷണിക്ക് പരിഹാരം വേണമെന്നാവശ്യപ്പെട്ട് കോതമംഗലം ഡി എഫ് ഒ ഓഫീസിന് മുന്നിലേക്ക് ഐ എൻ റ്റി യു സി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. പ്രതിഷേധ സമരത്തിൻ്റെ ഉദ്ഘാടനം കെ. പി സി സി വൈസ് പ്രസിഡൻറ് വി ജെ പൗലോസ് നിർവ്വഹിച്ചു. ഐ എൻ റ്റി യു സി താലൂക്ക് കമ്മിറ്റി പ്രസിഡൻറ് അഡ്വ :അബു മൊയ്തീൻ അദ്ധ്യക്ഷനായി.

നേതാക്കളായ കെ പി ബാബു ,പി പി ഉതുപ്പാൻ ,റോയ് കെ പോൾ ,സീതി മുഹമ്മദ് , കെ സി മാത്യു ,ചന്ദ്രലേഖ ശശിധരൻ , ജിജി സാജു, ജെസ്സി സാജു ,ഭാനുമതി രാജു , പീറ്റർ മാത്യു ,ജോളി ജോർജ് ,ബഷീർ ചിറങ്ങര , ശശികുഞ് മോൻ , എം ,വി റെജി ,വിൽസൺ തോമസ് ,എ എം ഖമർ ,ജോണി വലിയപറമ്പിൽ ,കെ ഇ കാസിം ,പി എ മൊയ്തീൻ ,ജിജോ ഐ വി ,ഇബ്രാഹിം എടയാലി ,എം എസ് നിബു ,അനിൽ രാമൻ നായർ ,എന്നിവർ നേതൃത്വം നൽകി.

You May Also Like

NEWS

കോതമംഗലം: നേര്യമംഗലം കുടുബാരോഗ്യകേന്ദ്രത്തിലെ വൈകുന്നേരങ്ങളിലെ ഈവനിംഗ് ഒപി പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി. കവളങ്ങാട് പഞ്ചായത്തിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. വൈകുന്നേരം ആറുവരെ ഒപി സേവനം ലഭ്യമായിരുന്നതാണ്. എന്നാല്‍ കുറച്ചുമാസങ്ങളായി ഉച്ചയ്ക്കു ശേഷം...

NEWS

കോതമംഗലം:വാരപ്പെട്ടി പഞ്ചായത്തിൽ മഴക്കാല ശുചീകരപ്രവർത്തനങ്ങൾക്ക് തുടക്കമായി.പൊതു ഇടങ്ങൾ, പരമ്പരാഗത ജലസ്ത്രോസുകൾ, റബ്ബർ തോട്ടങ്ങൾ മറ്റ് കൃഷിയിടങ്ങൾ , വഴിയോരങ്ങൾ, സർക്കാർ സ്വകാര്യ സ്ഥാപനങ്ങളുടെ വളപ്പുകൾ , കൊതുകുവളരാൻ സാധ്യതയുള്ള വിവിധ ഭാഗങ്ങൾ എന്നിവ...

NEWS

കോതമംഗലം: കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന്റെ വെയിറ്റിംഗ് ഷെഡ്ഡിലെ ഫാനുകള്‍ പ്രവര്‍ത്തനരഹിതം. യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചതാണ് ഫാനുകള്‍. കഴിഞ്ഞദിവസങ്ങളിലെ കൊടുംചൂടില്‍പ്പോലും ഫാനുകള്‍ നോക്കുകുത്തിയായിരുന്നു. ബസ് സ്റ്റാന്‍ഡിലെ ലൈറ്റുകളും പ്രവര്‍ത്തന...

NEWS

കോതമംഗലം: കളക്ടറുടെ ഓർഡറിന് പുല്ലുവില കൊച്ചി മൂന്നാർ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ മുതൽ മൂന്നാർ വരെയുള്ള ഭാഗത്ത് ദേശീയപാത നവീകരണ നിർമ്മാണത്തിന്റെ ഭാഗമായി ദേശീയപാതയുടെ ഇരുവശവും പല സ്ഥലങ്ങളിലും വൻതോതിൽ മണ്ണുകളും...