കോതമംഗലം: കോതമംഗലം താലൂക്കിൽ 7 വില്ലേജുകളിലായി 78 പേർക്ക് പട്ടയം നൽകാൻ കമ്മറ്റി അംഗീകരിച്ചു. കുട്ടമ്പുഴ 44, നേര്യമംഗലം 23,ഇരമല്ലൂർ 5, പല്ലാരിമംഗലം 2,വാരപ്പെട്ടി 2, തൃക്കാരിയൂർ 1,കടവൂർ 1 എന്നിങ്ങനെ 78 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ചടങ്ങിൽ
ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജെസ്സി സാജു,കാന്തി വെള്ളക്കയ്യൻ,ഖദീജ മുഹമ്മദ്,സൈജൻ്റ് ചാക്കോ,പി കെ ചന്ദ്രശേഖരൻ നായർ,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ കെ ദാനി,റാണിക്കുട്ടി ജോർജ്, പൈങ്ങോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിസാർ മുഹമ്മദ്,എൽ എ കമ്മറ്റി അംഗങ്ങളായ കെ കെ ശിവൻ,ബേബി പൗലോസ്,കെ എം ഇബ്രാഹിം,മനോജ് ഇഞ്ചൂർ,എം എസ് എൽദോസ് തഹസിൽദാർമാരായ റെയ്ച്ചൽ കെ വർഗീസ്,എൽ ആർ തഹസിൽദാർ കെ എച്ച് നാസർ എന്നിവർ സന്നിഹിതരായിരുന്നു.
