കോതമംഗലം : കോതമംഗലം താലൂക്കിൽ മെയ് മാസം 7 ന് നടത്തുന്ന പട്ടയ മേളയോടനുബന്ധിച്ച് താലൂക്ക് ഓഫീസിൽ ലാന്റ് അസൈൻമെന്റ് കമ്മിറ്റി ചേർന്നു. താലൂക്കിൽ 136 പട്ടയ അപേക്ഷകൾക്ക് അംഗീകാരം ലഭ്യമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി എം മജീദ്,വി സി ചാക്കോ,കാന്തി വെള്ളക്കയ്യൻ,സൈജന്റ് ചാക്കോ,ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദാനി,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ കെ ശിവൻ,എം കെ രാമചന്ദ്രൻ,എം എസ് എൽദോസ്,അഡ്വക്കേറ്റ് അബു മൊയ്തീൻ,മനോജ് ഗോപി,പി എം സക്കറിയ,ബേബി പൗലോസ്,പി കെ സുനിൽ,വി സി കുര്യൻ,സി പി ജമാൽ,തഹസിൽദാർ റേച്ചൽ കെ വർഗീസ്,എൽ ആർ തഹസിൽദാർ നാസർ കെ എം എന്നിവർ പങ്കെടുത്തു.
