കോതമംഗലം :കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഓപ്പറേഷൻ തീയേറ്ററിന്റെയും, ലേബർ റൂമിന്റെയും,ലാബിന്റെയും, ആശുപത്രിയുടെ പുതിയ വെബ്സൈറ്റിന്റെയും ഉദ്ഘാടനം(ഓൺലൈൻ) ആരോഗ്യ -വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു.ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ടോമി എബ്രഹാം സ്വാഗതം ആശംസിച്ചു. മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശൻ,സെക്രട്ടറി ശ്രീചിത്ത് സി,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ രമ്യ വിനോദ്, പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേർസൺ ബിൻസി തങ്കച്ചൻ, നഗരസഭ പ്രതിപക്ഷ നേതാവ് എ ജി ജോർജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ സാം പോൾ സി,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ എ ജോയി, ഷെമീർ പനയ്ക്കൽ, പി റ്റി ബെന്നി, എൻ സി ചെറിയാൻ, പി എം മൈതീൻ, എ റ്റി പൗലോസ്, ഷാജി പീച്ചക്കര, സാജൻ അമ്പാട്ട്, ബേബി പൗലോസ്, അഡ്വ മാത്യു ജോസഫ്, ആന്റണി പുല്ലൻ, തോമസ് തോമ്പ്രയിൽ എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ് നന്ദി രേഖപ്പെടുത്തി.
