കോതമംഗലം – കോതമംഗലം താലൂക്ക് ആശുപത്രിയിൽ മാസങ്ങളായി അടഞ്ഞുകിടക്കുന്ന ഓപ്പറേഷൻ തിയേറ്ററും, ലേബർ റൂമും എത്രയും വേഗം തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കോതമംഗലം – കവളങ്ങാട്ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം നിർവഹിച്ചു. സാധാരണക്കാരും, ഗർഭിണികളും അടങ്ങുന്ന നൂറുകണക്കിനാളുകൾക്ക് ചികിത്സ നിഷേധിക്കുന്ന നിലപാടാണ് ആശുപത്രി അധികാരികൾ സ്വീകരിക്കുന്നതെന്ന് ഡിസിസി പ്രസിഡണ്ട് പറഞ്ഞു. എത്രയും വേഗം പ്രശ്നപരിഹാരം ഉണ്ടായില്ല എങ്കിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് മുന്നറിയിപ്പ് നൽകി.
ബ്ലോക്ക് പ്രസിഡണ്ട് ഷമീർ പനക്കൽ അധ്യക്ഷനായി. കവളങ്ങാട് ബ്ലോക്ക് പ്രസിഡൻ്റ് ബാബു ഏലിയാസ്, കെപിസിസി മെമ്പർ എ ജി ജോർജ്, KP ബാബു, PAM ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.
ആധുനിക സൗകര്യങ്ങളോടുകൂടിയ നിരവധി വികസന പ്രവർത്തനങ്ങൾ നടന്നുവരുന്ന ആശുപത്രിയെ ഇകഴ്ത്തിക്കാണിക്കുന്ന നിലപാടിൽ നിന്ന് പ്രതിപക്ഷം പിൻമാറണമെന്ന് കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ ആൻറണി ജോൺ MLA യും ,നഗരസഭ ചെയർമാൻ ടോമി എബ്രാഹവും ആവശ്യപ്പെട്ടു.
